പരിവര്‍ത്തനം വന്ന വൈറസിനെയും നേരിടുന്ന വാക്‌സിനുമായി ബയോണ്‍ടെക്; അത്യാവശ്യമെങ്കില്‍ ആറാഴ്‌ചയ്‌ക്കകം നിര്‍മ്മിക്കും
ന്യൂഡല്‍ഹി: പരിവര്‍ത്തനം വന്ന വൈറസിനെ നേരിടാന്‍ വേണ്ട പുതിയ വാക്‌സിന്‍ വേണ്ടിവന്നാല്‍ ആറാഴ്‌ചയ്‌ക്കകം നിര്‍മ്മിക്കാനാകുമെന്ന് അറിയിച്ച് ബയോണ്‍ടെക് കമ്ബനി സഹ സ്ഥാപകന്‍ ഉഗുര്‍ സഹിന്‍. 'തയ്യാറായ വാക്‌സിന്റെ പരീക്ഷണങ്ങളില്‍ നിന്ന് പരിവര്‍ത്തനം വന്ന വൈറസിനെയും നേരിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.' ഉഗുര്‍ സഹിന്‍ പറഞ്ഞു. ബ്രിട്ടനില്‍ കണ്ടെത്തിയ പരിവര്‍ത്തനം വന്ന വൈറസിന് തങ്ങളുടെ വൈറസ് വാക്‌സിന്‍ ഉപയോഗിച്ച് തന്നെ പ്രതിരോധിക്കാനാകുമെന്ന് മുന്‍പ് ഉഗുര്‍ സഹിന്‍ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി ഫൈസറുമായി ചേര്‍ന്ന് ബയോണ്‍ടെക് തയ്യാറാക്കിയ ഫൈസര്‍ വാക്‌സിന് യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സംസാരിക്കുകയായിരുന്നു സഹിന്‍.
ക്രിസ്‌തുമസിന് ശേഷം യൂറോപില്‍ മുഴുവന്‍ വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്നാണ് കമ്ബനി കരുതുന്നത്.അതിവേഗം പടര്‍ന്നുപിടിക്കുന്ന മഹാമാരിയുടെ പുതിയ വകഭേദം കാരണം വിവിധ ലോകരാജ്യങ്ങള്‍ ബ്രിട്ടനിലേക്കുളള അതിര്‍ത്തി അടയ്‌ക്കുകയും വിമാനസര്‍വീസ് റദ്ദാക്കുകയും ചെയ്‌തിരുന്നു. പെട്ടെന്നുളള ഈ നടപടികള്‍ കാരണം രാജ്യത്ത് ഭക്ഷ്യക്ഷാമ സാദ്ധ്യതയും യാത്രാക്ളേശവും ഉണ്ടായിരിക്കുകയാണ്.വേഗത്തില്‍ പടരുന്ന വൈറസ് വകഭേദമാണെങ്കിലും പ്രതിരോധ വാക്‌സിന്‍ ഉപയോഗിച്ച് തന്നെ രോഗത്തെ മറികടക്കാനാകുമെന്നാണ് സി.എസ്.ഐ.ആര്‍ ഡി.ജി ശേഖര്‍ മന്‍ഡെ തിങ്കളാഴ്‌ച അഭിപ്രായപ്പെട്ടിരുന്നു.
Comments (0)