സി: സി. ബേക്കറിയിൽ നിന്നും സാൻവിച്ച് കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധ, കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി

സി: സി. ബേക്കറിയിൽ നിന്നും സാൻവിച്ച് കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധ, കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി

അങ്കമാലി, :നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന സി.സി ബേക്കറിയിൽ നിന്ന് സാൻവിച്ച് വാങ്ങി കഴിച്ച കരയാംപറമ്പ് സ്വദേശിയായ ഐ.ടി, പ്രൊഫഷനലായ യുവാവിന് ഭക്ഷ്യവിഷബാധയേറ്റു, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ച് കിട്ടി ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം സാൻവിച്ച് കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ശർദ്ദിയും വയറിളക്കവും ആരംഭിച്ചു തുടർന്ന് ശരീരം തളർന്ന് അബോധാവസ്ഥയിലാരു കയായിരുന്നു. വീട്ടുകാർ ഉടൻ മൂക്കന്നൂരുള്ള സ്വകാര്യആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി, സംഭവമറിഞ്ഞ ബേക്കറി ഉടമകൾ യുവാവിൻ്റെ വീട്ടുകാരെ വിളിച്ച് ഫോണിലൂടെ പരാതിയില്ലെന്ന് പറയിപ്പിച്ച് തെളിവുകൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു.ഇതു സംബന്ധിച് കാര്യങ്ങൾ തിരക്കിയ മാധ്യമ പ്രവർത്തകരോട് യുവാവിന് പരാതിയില്ല പിന്നെ നിങ്ങൾക്കെന്താ കാര്യം എന്നായിരുന്നു. മറുപടി, ഈ സ്ഥാപനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെയും മുനിസിപ്പാലിറ്റി ഹെൽത്ത് ഉദ്യോഗസ്ഥൻമാർ തിരിഞ്ഞു നോക്കാറില്ല കാരണം ഇവർ കൃത്യമായി മാസപ്പടി കൊടുക്കുന്നവരാണെന്നാണ് മറ്റുള്ള വ്യാപാരികൾ പറയുന്നത് ഇവിടുത്തെ എണ്ണയിൽ വറുത്ത ഉത്പന്നങ്ങളെ കുറിച്ച് ഒരിക്കൽ ഉപയോഗിച്ച എണ്ണയാണ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്, അടിസ്ഥാന തലത്തിലെ ഉദ്യോഗസ്ഥരെ ഇവർ വിലക്കെടുത്തിരിക്കുന്നതിനാൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നുണ്ട് .