മഹാരാഷ്ട്ര ഇലക്ഷനിൽ വേണുഗോപാലിൻ്റെ സാന്നിദ്ധ്യം ഭയന്ന് കോൺഗ്രസ് പ്രവർത്തകർ

മഹാരാഷ്ട്ര ഇലക്ഷനിൽ വേണുഗോപാലിൻ്റെ സാന്നിദ്ധ്യം ഭയന്ന് കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി: ദേശീയ രാഷ്ട്രിയത്തിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവ് സ്വപ്നം കണ്ട് അഹോരാത്രം പ്രയത്നിക്കുന്ന മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രവർത്തകർ ദേശീയ നിരീക്ഷകൻ്റെ റോളിൽ കെ.സി വേണുഗോപാലിൻ്റെ മഹാരാഷ്ട്രയിലേക്കുള്ള വരവിനെ ഭയത്തോടെയും വെറുപ്പോടെയും കാണുന്ന തായ് മഹാരാഷ്ട്രയിലുടനീളം കോൺഗ്രസ് പ്രവർത്തകർ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. ശിവസേനയുടെ ശക്തമായ സാന്നിദ്ധ്യമുള്ള ഹിന്ദി ഹൃദയ ഭൂമിയിൽ വർഗീയ ശക്തികളെ മാറ്റി നിർത്തി കോൺഗ്രസിനൊപ്പം തോളൊട് തോൾ ചേർന്ന് ഉദ്ദവ് താക്കറെ കൂട്ട് കെട്ട് അക്ഷീണ പ്രവർത്തനം നടത്തുന്നത് മലയാളിയായ ദേശീയ രാഷ്ട്രീയത്തിലെ മറ്റൊരു പ്രബല നേതാവും സർവ്വരും അംഗീകരിക്കുന്ന രമേശ് ചെന്നിത്തലയോടും കൂട്ട് ചേർന്നാണ്, പാർലമെൻറ് സീറ്റിൽ ഒരു സീറ്റിലേക്ക് ഒതുങ്ങി പോയ കോൺഗ്രസിനെ നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി പതിനാല് സീറ്റിലെക്ക് ഉയർത്തി കൊണ്ട് വന്ന് കോൺഗ്രസിൻ്റെ അഭിമാനം രക്ഷിച്ച രമേശ് ചെന്നിത്തലയുടെ തന്ത്രവും സഹകരണവും സഖ്യകക്ഷിയായ ശിവസേനക്കും, ഉദ്ദവ് താക്കറേ ക്കും കുറച്ചൊന്നുമല്ല ആത്മവിശ്വാസം നൽകിയിരിക്കുന്നത്, ഏതാണ് ഇപ്പോൾ തന്നെ മികച്ച പ്രവർത്തനങ്ങളിലുടെ കോൺഗ്രസിന് ഭൂരിപക്ഷം ഉറപ്പിച്ച മഹാരാഷ്ടയിലേക്ക് മത്സരത്തിൻ്റെ അവസാന ലാപ്പിൽ വിജയത്തിൻ്റെ പങ്ക് പറ്റാൻ ഓടി വരുന്ന കെ.സി.യെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന വാശിയിലാണ്, ഹരിയാനയിൽ ആനപ്പുറത്തിരുന്ന് കളി കാണുന്ന വാനരനെപ്പോലെ ചില മോശം കളികൾ കളിക്കുകയും പാർട്ടിക്ക് തന്നെ അപമാനകരമായ കാര്യങ്ങൾ അവിടുത്തെ മാധ്യമങ്ങൾ പ്രചരിപ്പിക്കുമ്പോലെ സ്ത്രീ സുഹൃത്തുകളുടെ താത്പര്യങ്ങൾക്ക് അടിയറവ് പറഞ്ഞതിനാൽ ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് കുറച്ചൊന്നുമല്ല നഷ്ടം സംഭവിച്ചത്, ചില കുതന്ത്രങ്ങളും മറ്റ് താത്പര്യങ്ങളും കൊണ്ട് കാശ്മീരിലെ രാഷ്ട്രീയം നിയന്ത്രിക്കാൻ ചെന്നപ്പോൾ ഫാറുക്ക് അബ്ദുള്ള ചെവിക്ക് പിടിച്ച് പുറത്താക്കി എന്നാണ് പറഞ്ഞ് കേൾക്കുന്നത് ഫാറൂക്ക് രാഹുൽ ഗാന്ധിയോട് നേരിട്ട് പറഞ്ഞത് കെ.സിയെ, തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കാശ്മീരിലേക്ക് വിടരുതെന്നായിരുന്നു., സാധാരണ കോൺഗ്രസ് കാർക്ക് അപ്രാപ്യ നായ് വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത ഒരു നേതാവാണ് കെ.സി, എന്നും, ഇത്തരം ആളുകളെ ഇങ്ങോട്ട് അയക്കരുതെന്നും ഫാറുക്ക് അബ്ദുള്ള പറഞ്ഞത് തികച്ചും അർത്ഥവത്താണെന്ന് കാശ്മീരിലെ കോൺഗ്രസ് വിജയം തെളിയിച്ചു.അതുകൊണ്ടാണ് കെ.സി, യെ മഹാരാഷ്ടയുടെ മണ്ണിലേക്ക് വിടരുതെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രവർത്തകരും ആവശ്യപ്പെടുന്നത്