ലക്ഷ്യം ഒരു രാജ്യം ,ഒരു ഗ്യാസ് ഗ്രിഡ്
കൊച്ചി : ഒരു രാജ്യം ഒരു ഗ്യാസ് ഗ്രിഡ് എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണു കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി രാഷ്ട്രത്തിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം.പ്രകൃതിവാതക പൈപ്പ് ലൈനിലൂടെ കേരളവും,കർണാടകവും തമ്മിൽ ബന്ധിപ്പിക്കപ്പെട്ട ദിനം ഇരു സംസ്ഥാനങ്ങൾക്കും നാഴികക്കല്ലാണ്. സ്വയംപര്യാപ്ത ഇന്ത്യയ്ക്കായി വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥ വികസിക്കേണ്ടതുണ്ട്. ഒരു രാജ്യം ഒരു ഗ്യാസ് ഗ്രിഡ് എന്ന നയത്തിനു പിന്നിലെ ലക്ഷ്യം ഇതാണ്- മോദി പറഞ്ഞു.പദ്ധതി പൂർത്തിയാക്കിയതിന് കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങളെ പ്രധാന്മന്ത്രി അഭിനന്ദിച്ചു.
ആറുവർഷത്തിനുള്ളിൽ രാജ്യത്താട്ടാകെ 16,000 കിലോ മീറ്ററിലധികം ഗ്യാസ് പൈപ്പ് ലൈനുകൾപൂർത്തിയാക്കും .ഇന്ത്യയുടെ ഊർജ ഉപയോഗത്തിൽ പ്രകൃതിവാതകത്തിൻറ വിഹിതം ആറുശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താൻ സർക്കാർ മുൻകൈയെടുക്കുമെന്നും മോദിപറഞ്ഞു.ഗയ്ൽ പദ്ധതി പൂർത്തിയാക്കുമെന്നതു സംസ്ഥാന സർക്കാരിൻറെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നു ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒട്ടേറെ തടസ്സങ്ങൾമൂലം പ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥയിലായിരുന്നു 2014 സെപ്റ്റംബറിൽ പദ്ധതി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് തടസ്സങ്ങൾ നീക്കാനാണു ശ്രമിച്ചത്.
ഗെയ്ലം ജനങ്ങളും സർക്കാരിനൊപ്പം നിന്നു.നിശ്ചയദാർഢ്യത്തോടെ പദ്ധതി പൂർത്തിയാക്കാനാണു ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, കർണാടക ഗവർണർ വാജുഭായ് വാല, മുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പ, കേന്ദ്ര സഹമന്ത്രി മുരളീധരൻ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
Comments (0)