ശമ്പള കമ്മീഷന്റെ കാലാവധി നീട്ടി; ശമ്പളപരിഷ്കരണം അടുത്തമാസമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വേതനം പരിഷ്കരിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കാലാവധി നീട്ടി. ആറ് മാസത്തേക്കാണ് സര്‍ക്കാര്‍ കാലാവധി നീട്ടിയത്. കമ്മീഷന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. ജനുവരിയില്‍ തന്നെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്ബള പരിഷ്കരണം സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങള്‍, ഉദ്യോഗസ്ഥ രംഗത്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങള്‍ എന്നിവ അടുത്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
സര്‍ക്കാരിന് മുന്നിലെത്തുന്ന റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി വിശദമായി പഠിക്കും. അതിന് ശേഷമാകും റിപ്പോര്‍ട്ട് മന്ത്രിസഭയുടെ മുന്നിലെത്തുക. മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനാല്‍ അടുത്ത മാസം തന്നെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ച് ശമ്ബള പരിഷ്കരണം പ്രഖ്യാപിക്കുമെന്നാണ് സൂചന.
Comments (0)