ജോസ്. കെ മാണി പോയപ്പോൾ സന്തോഷിച്ചവർ പി. സി ജോർജ് വരുമ്പോൾ ഭയപ്പെടുന്നു
കെ. സി ജോസഫ്.,ജോഷി ഫിലിപ്പ്.,ടോമി കല്ലാനി.,ലതിക സുഭാഷ് തുടങ്ങിയവർക്ക് കോട്ടയം ജില്ലയിൽ ഏതെങ്കിലും സീറ്റുകളിൽ മത്സരിച്ചേ മതിയാവൂ എന്ന അവസ്ഥയിലാണ്.ഇവരിൽ പലരും ചങ്ങനാശേരിയിൽ വരെ നോട്ടമിട്ടിട്ടുണ്ട്.മലബാറിൽ മത്സരിച്ചു കൊണ്ടിരുന്ന ഒരു എം എൽ എ യ്ക്ക് തദ്ദേശീയർക്ക് മലബാർ വികാരം ഇളകിയതിനാൽ സുരക്ഷിത സീറ്റ് കോട്ടയത്ത് കണ്ടു വച്ചിട്ടുണ്ടെന്നാണ് അറിവ്.അദ്ദേഹം കൂടുതൽ സമയവും ഇപ്പോൾ കോട്ടയം ജില്ലയിലാണ് ചിലവഴിക്കുന്നത്.
പാലാ ,പൂഞ്ഞാർ സീറ്റുകളിൽ മത്സരിക്കാൻ കൊതിച്ചവരാണ് പി സി ജോർജ് യു ഡി എഫിലേക്ക് വരുമെന്ന് സൂചനകൾ ലഭിച്ചപ്പോൾ മുതൽ അസ്വസ്ഥരാകുന്നത്.
പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഷോൺ ജോർജ് വിജയിച്ചതോടെ ജനപക്ഷം പാർട്ടിയുടെ സ്വീകാര്യതയും വർദ്ധിച്ചിരിക്കയാണ്.ഈരാറ്റുപേട്ടയിലെ പ്രാദേശിക പ്രശ്നങ്ങളിൽ പി സി ജോർജ് സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്.
ഈരാറ്റുപേട്ടയിൽ പി സി ജോർജിനെ എതിർക്കുന്നവർ രഹസ്യമായി പറയുന്നത് പി സി ജോർജിന് ഞങ്ങൾ വോട്ടു ചെയ്യില്ല പക്ഷെ പി സി ജോർജ് പൂഞ്ഞാറിലെ എം എൽ എ ആവും എന്നാണ്.
എന്നാൽ ഷോൺ ജോർജിനോട് ആ വിരോധമൊന്നുമില്ല താനും.
പി സി ജോർജ് പാലായിലേക്ക് മത്സരിക്കാൻ വന്നാൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള എതിർപ്പുകളെ ഭയപ്പെടേണ്ടതില്ല എന്നാണ് ജനപക്ഷം കേന്ദ്രങ്ങൾ ചിന്തിക്കുന്നത്.കത്തോലിക്കാ വിഭാഗത്തിന് പാലായിൽ നിർണ്ണായക സ്വാധീനമാണുള്ളത്.
പാലാ ,പൂഞ്ഞാർ ,കാഞ്ഞിരപ്പള്ളി തുടങ്ങിയ മണ്ഡലങ്ങളിൽ പി സി ജോർജ് നിത്യ സന്ദര്ശകനുമാണ്.പാലാ ബിഷപ്പിന്റെ അരമനയുമായി ശക്തമായ ബന്ധമാണ് പി സി ജോര്ജിനുള്ളത്.
Comments (0)