1800 ലിറ്റർ സ്പിരിട്ട് കേസിലെ മുഖ്യകണ്ണി അനസ് അറസ്റ്റിൽ - പ്രതി മുൻപ് 25 കിലോ കഞ്ചാവ് കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ടയാൾ
കൊച്ചി:ഒക്ടോബർ 26 തീയതിയിൽ പെരുമ്പാവൂർ - മണ്ണൂരിൽ വച്ച് സ്റ്റേറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും പെരുമ്പാവൂർ എക്സൈസ് പാർട്ടിയും സംയുക്തമായി കണ്ടെടുത്ത 1800 ലിറ്റർ സ്പിരിട്ട് കേസിൽ ഉൾപ്പെട്ട അന്തർ സംസ്ഥാന സ്പിരിട്ട് കടത്തു സംഘത്തിലെ മുഖ്യകണ്ണിയായ മൂന്നാം പ്രതി മണ്ണാർക്കാട് തൊടുക്കാപ്പ് സ്വദേശി അഷ്‌റഫ് മകൻ അനസ് V K ( 32 വയസ്സ്) എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥൻ എറണാകുളം അസി. എക്സൈസ് കമ്മീഷണർ ടി.എൻ. സുധീർ ഉം മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ആദർശ് ഉം സംഘവും ചേർന്ന് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തു. മുങ്ങി നടക്കുകയായിരുന്ന പ്രതി രാത്രി വീട്ടിൽ എത്തിയെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ പുലർച്ചെ 4.30 am മണിക്ക് എക്സൈസ് സംഘം ടിയാൻ്റെ വീട് വളഞ്ഞ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതി അനസ്സ് 2020 ൽ 25 kg കഞ്ചാവ് കടത്തിയ കേസിൽ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ പ്രതിയാണ്. ആ കേസിൽ പ്രതി അനസിനെ മഞ്ചേരി NDPS കോടതി 10 വർഷം കഠിന തടവ് ശിക്ഷിച്ചിട്ടുള്ളതാണ്. പ്രതി 2 വർഷം റിമാൻ്റ് തടവുകഴിഞ്ഞ് ഒരു വർഷം മുമ്പ് ബഹു കേരള ഹൈകോടതി നൽകിയ അപ്പീൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സ്പിരിട്ട് കടത്തു സംഘത്തോടൊപ്പം ചേർന്നത് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോൾ പ്രതിയെ ബഹു കോലഞ്ചേരി മജിസ്ട്രേറ്റ് കോടതി റിമാൻറു ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ
എർണ്ണാകുളം അസിസ്റ്റൻ്റ് കമ്മീഷണർ ടി.എൻ. സുധീർ, മണ്ണാർക്കാട് എക്സൈസ് CI ആദർശ് , എർണ്ണാകുളം ജില്ലയിലെ CEO മാരായ ജിതിൻ ജയലോഷ്, ബിപിൻദാസ് , ഡ്രൈവർ അജയൻ എന്നിവരും മണ്ണാർ ക്കാട് എക്സൈസ് ഓഫീസിലെ ഗ്രേഡ് പ്രഭ, പി.ഒ. ഗ്രേഡ്.രാജേഷ്, CEO അഷ്കർ അലി എന്നിവർ പങ്കെടുത്തു.
Comments (0)