കുത്തുപറമ്പില്‍ തീപിടുത്തം; വ്യാപാര സ്ഥാപനം കത്തി നശിച്ചു

 കുത്തുപറമ്പില്‍ തീപിടുത്തം; വ്യാപാര സ്ഥാപനം കത്തി നശിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ്-മട്ടന്നൂര്‍ റോഡിലെ മൂന്നാം പീടികയില്‍ വന്‍ തീപിടുത്തം. ഇരുനില കെട്ടിടം കത്തി നശിച്ചു. കണ്ടേരി റോഡിലെ കെ്ബി ട്രേഡ് ലിങ്ക്‌സിനാണ് തീ പിടിച്ചത്. കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ തീയണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം നേരിട്ടതായാണ് കണക്ക്. ചൊവ്വാഴ്ച പുലര്‍ചെയാണ് തീ പടര്‍ന്ന് പിടിക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു മണിക്കൂറുകളുടെ ശ്രമഫലമായാണ് തീയണച്ചത്.