ഇത്രയും മതിയോ നടപടി ; കോഴിക്കോട് കൂളിമാട് പാലം: തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒടുവില്‍ വകുപ്പുതല നടപടി
കുളിമാട്: കോഴിക്കോട് കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി. പാലം നിര്‍മ്മാണ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എന്‍ജിനീയറേ യും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്നു ബീമുകള്‍ തകര്‍ന്നു വീണത്. തുടര്‍ന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാകുമാരി, അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹ്‌സിന്‍ അമീന്‍ എന്നിവര്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തി. അഞ്ച് ദിവസം മുന്‍പാണ്, റോഡ് ഫണ്ട് ബോര്‍ഡിലെ ഇരുവരുടെയും ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിപ്പിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. അനിതകുമാരിയെ ദേശീയപാത വിഭാഗം മലപ്പുറം ഡിവിഷനില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനറായും മുഹസിന് പൊതുമരാമത്ത് വിഭാഗം അസി. എന്‍ജിനീയര്‍ ആയി കൊണ്ടോട്ടിയിലും ആണ് പുതിയ നിയമനം.



Editor CoverStory


Comments (0)