ആർട്ടിസ്റ്റ് പ്രവീൺകുമാർ എന്ന അതുല്യനായ കലാപ്രതിഭ

ആർട്ടിസ്റ്റ് പ്രവീൺകുമാർ എന്ന അതുല്യനായ കലാപ്രതിഭ
കാലടി : അതുല്യമായ പ്രതിഭ കൊണ്ട് ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ കലാകാരൻ ആയിരുന്നു ആർട്ടിസ്റ്റ് പ്രവീൺകുമാർ എന്നും പത്രപ്രവർത്തനമേഖലയിലെ പ്രവീണിന്റെ സംഭാവനകൾ എക്കാലവും നിലനിൽക്കുന്നതാണ് എന്നും മാധ്യമപ്രവർത്തകൻ മുരളി പാറപ്പുറം അഭിപ്രായപ്പെട്ടു. കാലടി എസ് എൻ ഡി പി ലൈബ്രറിയിൽ ചിത്രകാരൻ ആർട്ടിസ്റ്റ് എ.ആർ. പ്രവീൺകുമാറിനെ അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവീൺ വരച്ച നൂറുകണക്കിന് ചിത്രങ്ങളും ആലപിച്ച ഗാനങ്ങളും കാത്തുസൂക്ഷിച്ച സൗഹൃദങ്ങളും മറക്കാനാവാത്തതാണെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. ലൈബ്രറി സെക്രട്ടറി കാലടി എസ് മുരളീധരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വി ആർ രാജമോഹനൻ , കെ ജി ഹരിദാസ് , പാലേലി മോഹനൻ ,ബെന്നി പി നീലീശ്വരം, രാധമുരളീധരൻ , നീലീശ്വരം സദാശിവൻ കുഞ്ഞി, പീതാംബരൻ നീലീശ്വരം, ടി പി ജയന്തൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. കാലടി എസ്എൻഡിപി ലൈബ്രറിയിലെ പ്രതിവാര സാംസ്കാരിക കൂട്ടായ്മയായ ബുധസംഗമം,നീലീശ്വരം അക്ഷരാത്മിക സാംസ്കാരിക വേദി ആൻഡ് ലൈബ്രറിയുടെ സഹകരണത്തോടെയാണ് പ്രവീൺഅനുസ്മരണം സംഘടിപ്പിച്ചത്.