ആനപ്പേടിയിൽ കുടുങ്ങി അതിരപ്പിള്ളി, നിവാസികൾ,,

ആനപ്പേടിയിൽ കുടുങ്ങി അതിരപ്പിള്ളി, നിവാസികൾ,,
തൃശൂർ: സംസ്ഥാനത്തെ ടൂറിസം രംഗത്ത് വിനോദ സഞ്ചാരികൾക്ക് കണ്ണിനും മനസിനും വളരെ സന്തോഷം പകരുന്ന സ്ഥലമായ അതിരപ്പിള്ളിയിൽ തദ്ദേശവാസികൾ ഓരോ രാവും പകലും തള്ളി നീക്കുന്നത് ഭയപ്പാടോടുകൂടിയാണ്, ചാലക്കുടി പുഴയുടെ തീരത്തെ ഈ പഞ്ചായത്തിൽ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ആനകൾ മേയുകയാണ്, ഏതാണ്ട് നൂറ് കണക്കിന് ആനകൾ ഇവിടുണ്ട് എന്ന് പറയുന്നത് ആശ്ചര്യപെടെണ്ട കാര്യമില്ല നദിക് അപ്പുറവും ഇപ്പുറവും, കൃഷി വകുപ്പിൻ്റെ കീഴിലുള്ള പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എണ്ണപ്പനത്തോട്ടമാണിവരുടെ വിഹാരകേന്ദ്രം, പുഴയിൽ നിന്ന് വെള്ളവും എണ്ണപ്പന മറിച്ചിട്ട് അതിൻ്റെ കാമ്പും, പനയോലയും അവശ്യം പോലെ ലഭിക്കുകയും, ആനകളെ എന്തു ത്യാഗം ചെയ്തും സംരക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുമുള്ളപ്പോൾ ആനകളുടെ എണ്ണം ചുരുങ്ങിയ സമയത്തിനുള്ളിൽ വർദ്ധിക്കുകയാണ്, എന്നാൽ ജനങ്ങളുടെ ദുരിതത്തിനോ സംരക്ഷണത്തിനോ ഇവിടെ ആർക്കും താത്പര്യമില്ല, ആനകൾക്ക് കിട്ടുന്ന പരിരക്ഷയുടെ ഒരംശം പോലും മനുഷ്യർക്ക് ലഭിക്കുന്നില്ല, ആനയും, കാട്ടുപന്നിയും കുരങ്ങും ഇവിടുത്തെ കാർഷിക മേഖലയെ തകർത്തെറിഞ്ഞിട്ട് നാളുകളായ്,ഇവിടുത്തെ ജനങ്ങളുടെ ദുരിതപൂർണമായ നരകജീവിതത്തോടു് സർക്കാർ സംവിധാനതിന് യാതൊരു ദയയുമില്ല, ആത്മാഭിമാനമുള്ള കർഷകരും സാധാരണക്കാരും ആത്മഹത്യ ചെയ്യുകയോ, ആനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടാലും അതൊരനിശയമാവില്ല, പതിവുപോലെ അപകടങ്ങൾ സംഭവിച്ചതിന് ശേഷം മാത്രമാകും സർക്കാരിൻ്റെ കണ്ണുകൾ തുറക്കാൻ, വിനോദ സഞ്ചാരികളെ നിങ്ങൾ വന്ന് ആനന്ദത്തിലാറാടി പോകുമ്പോൾ, ഏതു സമയവും ജീവനും ജീവിതവും നഷ്ടപ്പെടുമെന്ന ഭയത്താൽ നില്ക്കുന്നതായാൽപ്പോലും അതിരപ്പിള്ളി നിവാസികൾ നിങ്ങളെ നിറഞ്ഞ മനസോടെയാണ് സ്വീകരിക്കുക. ലേഖകൻ: എ.ഡി, ഷൈജു