മുഹമ്മ C. I വിജയന്, ശമ്പളം AKG സെൻ്ററിൽ നിന്നോ...?
രവീന്ദ്രൻ, കവർ സ്റ്റോറി
ആലപ്പുഴ ജില്ലയിലെ മുഹമ്മ സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ വിജയന് ശമ്പളം നൽകുന്നത് AKG സെൻ്ററിൽ നിന്നാണെന്ന് സംശയിക്കുന്നതായി മുഹമ്മനിവാസികൾ, കാരണം കമ്യൂണിസ്റ്റ് ഇതര പാർട്ടി പ്രവർത്തകർക്കോ അനുഭാവികൾക്കോ ഈ ഉദ്യാഗസ്ഥനിൽ നിന്ന് യാതൊരു നിതിയോ പരിരക്ഷയോ ലഭിക്കുന്നില്ല എന്ന് പോട്ടെ, പാർട്ടിക്കാർ നടത്തിയ അക്രമങ്ങളുടെ സങ്കട ഹരജിയായ് പോകുന്നവരെ ശാരീരികമായി കൈകാര്യം ചെയ്യുകയും അവർക്കെതിരെ കള്ളകേസുകൾ എടുക്കുകയും ചെയ്യുന്നു.,
10.7. 2020ൽ അമ്മിണിയെന്ന സ്ത്രീയെ വിടുകയറി ആക്രമിക്കയും മുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ അടിച്ചുതകർത്തും കൊലവിളി നടത്തി നാടൻ തോക്ക് ഉപയോഗിച് വെടി ഉതിർന്ന് അക്രമം നടത്തിയിട്ടും പ്രതികൾ സഖാക്കളായതിനാൽ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല, 'ഒരു ഗർഭിണിയായ സ്ത്രീ' സഖാവിൻ്റെ കടയിൽ നിന്ന് മാസക് വാങ്ങാതെ മറ്റൊരു കടയിൽ നിന്ന് വാങ്ങിയതിന് പൊതുവഴിയിൽ വച് അവരുടെ സ്ത്രീത്വത്തെ അപമാനിച് സംസാരിച് അവരെ അക്രമിക്കാൻ ശ്രമിച്ചതിനും അവർ പരാതി കൊടുക്കാൻ വൃദ്ധയായ മാതാവ് ഒരുമിച്ച് പരാതി കൊടുക്കാൻ ചെന്നപ്പോൾ അവരെ അസഭ്യം പറയുകയും അവർ യാത്ര ചെയ്ത കാർ കള്ള കേസിൽ കുടുക്കി പിടിച്ചിട്ടിരിക്കയാണ്.
ക്രമസമാധാന പാലന ചുമതല കിട്ടാൻ പാർട്ടി ഓഫീസിൻ്റെയും പാർട്ടി നേതാക്കളുടെയും തിണ്ണ നിരങ്ങി, റബർ നട്ടെല്ല് വളച്ച് ഓചാനിച് നില്ക്കുന്ന ഈ ഉദ്യോഗസ്ഥനിൽ നിന്നും കൂടുതലായി ഒന്നും പ്രതീക്ഷിക്കണ്ട, എങ്കിലും ഇടതുപക്ഷ ചിന്താഗതിയുള്ള നിരവധി ഉദ്യോഗസ്ഥർ കൊടിയുടെ നിറം നോക്കാതെ തന്നെ മുഹമ്മക്കാർക്ക് ഒരു പരിധി വരെ നീതി നൽകിയിട്ടുണ്ട്, സെപ്റ്റിക് ടാങ്ക് ലോറിയിൽ നിന്ന് മാമൂൽ കിട്ടാതെ ഒരു ലോറികസ്റ്റടിയിൽ എടുത് സ്റ്റേഷനിൽ പിടിച്ചിരിക്കുന്നതിനെ തുടർന്ന് ലോറി ഉടമ കൈക്കൂലി നൽകിയിട്ടും ലോറി വിട്ടു കൊടുത്തില്ലത്രേ.
റിട്ടയർമെൻ്റിന് ശേഷം പാർട്ടി ഓഫീസുകളിൽ ചെഗുവേരയുടെ തൊപ്പി വച്, ലാൽസലാം പറയാൻ കാത്തു നില്കുന്ന ഇദ്ദേഹത്തേ പോലുള്ളവർ, നികുതി ദായകരോട് സാമാന്യ മര്യാദ കാണിക്കാൻ ബാധ്യസ്ഥനാണ് അങ്ങ് മുകളിൽ പിടിയുള്ള തു കൊണ്ട് ആരൊക്കെ എന്തൊക്കെ പരാതികൾ അയച്ചാലും വിജയൻ എന്ന സർക്കിൾ മുഹമ്മയിൽ തന്നെ പാർട്ടിയെ നയിക്കും, ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ മാന്യമായ് ജോലി ചെയ്യുന്ന പോലീസ് ഉദ്യേഗസ്ഥർക്ക് അപമാനമാണ്
Comments (0)