ഡോക്ടറേറ്റ്കാരെ കൊണ്ട് പൊറുതിമുട്ടി സാക്ഷര കേരളം, കോടികളുടെ ഡോക്ടറേറ്റ് കച്ചവടത്തിൽ നാണം കെടുന്ന ദൈവത്തിൻ്റെ സ്വന്തം നാട്

ഡോക്ടറേറ്റ്കാരെ കൊണ്ട് പൊറുതിമുട്ടി സാക്ഷര കേരളം, കോടികളുടെ ഡോക്ടറേറ്റ് കച്ചവടത്തിൽ നാണം കെടുന്ന ദൈവത്തിൻ്റെ സ്വന്തം നാട്

കൊച്ചി: ഡോക്ടറേറ്റ് വില്പനക്ക് 25,000 മുതൽ അഞ്ചു് ലക്ഷം വരെ ,അക്ഷരനഗരിയായ കോട്ടയം ജില്ലയെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ നാടായി ലോക മലയാളികൾ അഭിമാനത്തോടെ കണ്ടതിനെ അപഹസിക്കുന്ന തരത്തിലാണ് സംസ്ഥാന വ്യാപകമായ് ഡോക്ടറേറ്റ് കച്ചവടം വ്യാപകമായിരിക്കുന്നത്, 25, ആയിരം മുതൽ അഞ്ച് ലക്ഷം വരെയും, വട്ട് മൂത്ത ചില പ്രാഞ്ചിയേട്ടൻമാർ സമ്പാദ്യം മുഴുവനും നൽകിയും ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്യുന്നു, ശ്രീലങ്ക, യു കെ, യു.എസ്, എന്നിവിടങ്ങളിൽ നിന്നുള്ള കടലാസു കമ്പനികൾ ആണ് ഇങ്ങനെ ഡോക്ടറേറ്റ് നൽകി മലയാളികളെ ധൃതംഗപുളകിതരാക്കുന്നത്, അക്ഷരം കൂട്ടി വായിക്കാൻ പോലുമറിയാത്ത മനുഷ്യാവകാശ പ്രവർത്തകർ, ചാരിറ്റി എന്ന വാക്കിനെ വിറ്റ് ജീവിക്കുന്നവർ, ഭാഗവത പാരായണക്കാർ, ചിട്ടി തട്ടിപ്പുകാർ, മന്ത്രവാദികൾ, മുറിവൈദ്യൻമാർ, അനാഥമന്ദിരം നടത്തിപ്പുകാർ, ഊതി തുപ്പി, വരം കൊടുക്കുന്നവർ, പോക്സോ കേസിൽ പെട്ടവർ അങ്ങനെ ഏതു മേഖലയിലുള്ളവർക്കും "ഡോ " നൽകപ്പെടും, ഗാന്ധിയുടെ പടം വച്ച നോട്ടുകൾ ഏജൻ്റ് മാർക്ക് സമർപ്പിച്ചാൽ മതി, കേരളത്തിൽ കച്ചവടം ഉറപ്പായാൽ ഓൺലൈനായി മലേഷ്യയിൽ വച്ചും, ചെന്നെ, ബാംഗ്ലൂർ എനിവിടങ്ങളിൽ വച്ചും ഇത് നല്കപ്പെടും,ഇവർക്ക് എന്ത് കാര്യത്തിലാണ്,, ഏതു വിഷയത്തിലാണ് ഗവേഷണം നടത്തിയതെന്ന് ചോദിച്ചാൽ അതിനൊരു വ്യക്തമായി ഉത്തരം നൽകാൻ അറിയില്ല, കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇതുപോലെ ഡോ: കിട്ടിയ ഒരു കൊച്ചമ്മയോടു് ഡോ: എന്തിനെ ആസ്പദമാക്കി യാണെന്ന് ചോദിച്ചപ്പോൾ വഴിയിൽ ഇരുന്ന ഒരാൾക്ക് ഭക്ഷണം വാങ്ങി നൽകിയ മനുഷ്യാവകാശ പ്രവർത്തനത്തിനാണ് ഡോ: കിട്ടിയത് 2 ലക്ഷം രൂപ ഫീസും കൊടുത്തത്രേ, വ്യാജ മരുന്നുകൾ നിർമിക്കുന്നവരെ, വ്യാജചാരായം വിൽകുന്നവരെ അങ്ങനെ എല്ലാ വ്യാജൻമാരെയും പിടിച്ചകത്തിടാൻ ഇവിടെ നിയമമുള്ളപ്പോൾ വർഷങ്ങളോളം ജിവിതം ഹോമിച്ചും കഷ്ടപ്പെട്ടും രാവിനെ പകലാക്കി പഠിച്ചവർ ഇത്തരം ഡോ: കളുടെ മുമ്പിൽ അപഹാസ്യരാവുകയാണ്, ഈ ഡോ: കച്ചവടക്കാരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ട് വന്ന് ശിക്ഷ വാങ്ങി കൊടുക്കുന്നതിനപ്പുറം സാക്ഷര കേരളത്തിന് ഒരു തനതായ വ്യക്തിത്വമുണ്ട് പഠനങ്ങളിലും ഡോക്ടറേറ്റുകളിലും സർക്കാർ അടിയന്തിരമായി നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.