മെട്രോയുടെ രണ്ടാം ഘട്ട പാതക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി ; പേട്ട എസ് എന്‍ പാത ഉദ്ഘടനം ചെയ്ത് നരേന്ദ്ര മോദി; 4600 രൂപയുടെ അധിക പദ്ധതി
കൊച്ചി: കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് വരെയുള്ള ഘ ട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. കാ ക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയില്‍ വേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂ ര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷ്യല്‍ ട്രെയിന്‍ ഫ്ളാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തിക ളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു. കൊച്ചി മെട്രോയുടെ ഫേസ് 1എ, രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിനു വലിയ നേട്ടങ്ങളുണ്ടാക്കു മെന്നും പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണസമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'കൊച്ചി മെട്രോയുടെ പുതിയ ഘട്ടം വരുന്നതോടെ നഗര ഗതാഗതം ശക്ത മാകും. വാഹനങ്ങളുടെ തിരക്കും മലിനീകരണവും കുറയും. കൊച്ചിയുടെ വികസ നത്തിനു ദിശ നല്‍കും. വിമാനത്താവളം പോലെ മെട്രോ സ്റ്റേഷനുകളും റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എറണാകുളം സൗത്ത്, എറ ണാകുളം നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകള്‍ ആധുനിക രീതിയില്‍ വികസിപ്പിക്കും'- മോദി പറഞ്ഞു.
Comments (0)