SDPI യുടെ ജനസമ്പർക്ക യാത്രയും സന്ദർശനങ്ങളും ശ്രദ്ധേയമാകുന്നു

SDPI യുടെ ജനസമ്പർക്ക യാത്രയും സന്ദർശനങ്ങളും ശ്രദ്ധേയമാകുന്നു
എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്‌ വി.കെ. ഷൗക്കത്ത് അലി നയിക്കുന്ന ജന സമ്പർക്ക സഞ്ചാരത്തിനോടനുബന്ധിച്ച് ലത്തീൻ കത്തോലിക്ക മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജസ്റ്റിൻ ഇലഞ്ഞിക്കൽ, അഡ്വൈസറി മെമ്പർ കൊളംബസ് കൊച്ചനാട്ട്, എക്സിക്യൂട്ടീവ് മെമ്പർ ജോണി സെബാസ്റ്റ്യൻ, മെമ്പർ ജോസ് മോൻ തുണ്ടിപ്പറമ്പിൽ എന്നിവരെ സന്ദർശിച്ചു. എസ്ഡിപിഐ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ എം ലത്തീഫ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാനവാസ്‌ സി എസ്, പറവൂർ മണ്ഡലം പ്രസിഡന്റ്‌ നിസാർ അഹമ്മദ്, സെക്രട്ടറി സുധീർ അത്താണി, മണ്ഡലം മീഡിയ ഇൻചാർജർ കബീർ, കോട്ടുവള്ളി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഉബൈദ് മങ്ങാട്ട് പറമ്പിൽ,യാക്കൂബ് സുൽത്താൻ എന്നിവർ സംബന്ധിച്ചു.