രാജ്യത്തെ അഞ്ച് ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസുമാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശ സുപ്രീംകോടതി കൊളീജയം കേന്ദ്ര സര്‍ക്കാറിന് കൈമാറി. ജമ്മു കശ്മീര്‍, കര്‍ണാടക, ഒഡിഷ, മദ്രാസ്, രാജസ്ഥാന്‍ ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനാണ് ശിപാര്‍ശ നല്‍കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തിലുള്ള കൊളീജിയം സെപ്റ്റംബര്‍ 28നാണ് ഇത് സംബന്ധിച്ച് യോഗം ചേര്‍ന്നത്. ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധരനെ മദ്രാസ് ഹൈക്കോടതിയിലേക്കും ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസ് പങ്കജ് മിഥലിനെ രാജസ്ഥാന്‍ ഹൈക്കോടതിയിലേക്കും മാറ്റാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേരള ഹൈകോടതി ജഡ്ജി വിനോദ് ചന്ദ്രന്‍ ഉള്‍പ്പടെ മൂന്ന് ജഡ്ജിമാരെ സ്ഥലംമാറ്റി നിയമിക്കാനും കൊളീജിയം ശിപാര്‍ശ ചെയ്തു.ഒഡിഷ ഹൈക്കോടതി ജഡ്ജി ജശ്വന്ത് സിങിനെ അതേ കോടതിയിലെ തന്നെ ചീഫ് ജസ്റ്റിസ് ആയും, ജസ്റ്റിസ് പി.ബി. വര്‍ലെയെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കണമെന്നും ശിപാര്‍ശയിലുണ്ട്. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെയാണ് ശിപാര്‍ശ ചെയ്തത്.
Comments (0)