കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് കൊച്ചി: ഐറ്റി കമ്പനിയിൽ വൻ നിക്ഷേപം,? ആഗോള തട്ടിപ്പിന് കളമൊരുക്കുന്നതായ് കേന്ദ്ര ഏജൻസികൾ

കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് കൊച്ചി: ഐറ്റി കമ്പനിയിൽ വൻ നിക്ഷേപം,? ആഗോള തട്ടിപ്പിന് കളമൊരുക്കുന്നതായ് കേന്ദ്ര ഏജൻസികൾ

കണ്ണൂർ: സാധാരണക്കാരായ കൃഷിക്കാരെയും നിരവധി പെൻഷനേഴ്സിനേയും, ജീവിത സമ്പാദ്യം മുഴുവൻ പ്രതീക്ഷയോടെ നിക്ഷേപിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേരെ കണ്ണുനീർ കുടിപ്പിച്ച്, ആത്മഹത്യയിലേക്കും, കിടപ്പാടങ്ങൾ ജപ്തി നടപടികളിലേക്കും എത്തിച്ച കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ഷൗക്കത്ത് ചാലിശ്ശേരിയും,, രണ്ടാം പ്രതി ഗഫൂറും,, മറ്റൊരു പ്രതിയായ ആൻ്റണി യിലൂടെ തട്ടിയെടുത്ത കോടിക്കണക്കിന് രൂപ കൊച്ചിയിൽ കാക്കനാടുള്ള ഒരു ഐറ്റി കമ്പിനിയിൽ നിക്ഷേപിച്ചിരിക്കുന്നത് മറ്റൊരു ആഗോള തട്ടിപ്പിന് കളമൊരുക്കാനാണെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.ഗഫൂർ വൻതോതിൽGST വെട്ടിപ്പ് നടത്തി ഗുജറാത്തിലും, അയൽ രാജ്യമായ പാക്കിസ്ഥാനിലും, ബംഗ്ലാദേശിലേക്കും അടക്ക കയറ്റുമതി ചെയ്തും അതിൻ്റെ മറവിൽ നടത്തുന്ന മറ്റു ചില അനഭിമത പ്രവർത്തനങ്ങളും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്, സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ക്ഷേത്രനഗരത്തിൻ്റെ പ്രധാന ഭാഗത്ത് 5 ഏക്കർ ഭൂമിയിൽ ശതകോടികൾ വിലമതിക്കുന്ന ഹോട്ടൽ സമുച്ചയങ്ങളും കോട്ടേജുകളും ആൻ്റണിയുടെയും ബിനാമികളുടെയും പേരിലുണ്ട് ഈ അക്കൗണ്ടുകളിലൂടെയാണ് അർബൻ നിധി ബാങ്ക് തട്ടിപ്പിലൂടെ നേടിയ പണം ഐ.റ്റി, കമ്പനിയിൽ നിക്ഷേപിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നു. ബാങ്ക് തട്ടിപ്പുകൾ നടത്തുന്നതിന് ഭരണകക്ഷിയിലെ ഉന്നതൻ്റെ സഹോദരൻ്റെ എല്ലാ ഒത്താശയും ഉണ്ടെന്നും ഇതിൻ്റെ തെളിവാണ്, തട്ടിപ്പുകാരനായ ആൻ്റണിയുടെ സഹോദരൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ ഉന്നതനായ നേതാവിൻ്റെ സാന്നിദ്ധ്യം എന്ന് നാട്ടുകാർ ആരോപിക്കുന്നു., ഈ നേതാവുമായി വളരെയധികം അടുപ്പമുള്ളവരും നേതാവിൻ്റെ സ്വാധീനം ഉപയോഗിച്ചും നിരവധി പേർ അർബൻ നിധി ബാങ്കിൽ നിക്ഷേപിക്കാൻ നിർബന്ധിതരായിട്ടുണ്ട് ആ രാഷ്ട്രീയ പിടിപാടാണ് ബാങ്ക് തട്ടിപ്പുകേസിൽ പോലിസ് കാണിക്കുന്ന തണുപ്പൻ സമീപനമെന്നും നിക്ഷേപകർ ആരോപിക്കുന്നു.