ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
നീലേശ്വരം: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. കോണ്‍െവന്റ് ജങ്ഷനിലെ ഉണ്ണിമണി, വളവില്‍ തട്ടുകട, ഒറോട്ടി കഫേ, തോട്ടം ഗ്രീന്‍ പാര്‍ക്ക് റസ്റ്റാറന്റ്, നളന്ദ റിസോര്‍ട്സ് എന്നിവിടങ്ങളില്‍നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ സാധനങ്ങള്‍ പിടിച്ചെടുത്തത്.
പൊറോട്ട, ബീഫ്ഫ്രൈ, ചിക്കന്‍ ഫ്രൈ, പഴകിയ മത്സ്യകറി, പഴകിയ ചപ്പാത്തി എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. നിടുങ്കണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ ഫിഷ് മാര്‍ക്കറ്റില്‍നിന്ന് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന മത്സ്യം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തുടര്‍ പരിശോധന നടത്തുമെന്നും ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി. ലത, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.വി. രാജീവന് എന്നിവര്‍ പറഞ്ഞു. ജെ.എച്ച്.ഐമാരായ ടി.നാരായണി, ടി.വി. രാജന്, കെ.വി. ബീനകുമാരി, പി.പി. സ്മിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)