അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കരുത് : മുന്നറിയിപ്പുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുമ്ബോള്‍ ശ്രദ്ധിക്കണമെന്ന് നിര്‍മാതാക്കളിലൊരാളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവയ്പ്പ് എടുക്കരുതെന്ന നിര്‍ദ്ദേശമാണ് നിര്‍മാതാക്കളിലൊരാളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതുകൂടാതെ ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്സിന്‍ കുത്തിവയ്ക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു. കോവിഷീല്‍ഡ് വാക്സിനിലെ ഘടകപദാര്‍ഥങ്ങളുടെ പട്ടിക, സ്വീകര്‍ത്താക്കള്‍ക്കു വേണ്ടിയുള്ള വിവരങ്ങള്‍ എന്ന പേരില്‍ കമ്ബനി പ്രസിദ്ധീകരിച്ചു.
ഹിസ്റ്റിഡൈന്‍, ഹിസ്റ്റിഡൈന്‍ ഹൈഡ്രോക്ലോറൈഡ് മോണോ ഡൈഡ്രേറ്റ്, മഗ്‌നീഷ്യം ക്ലോറൈഡ് ഹെക്സ്ഹൈഡ്രേറ്റ്, പോളിസോര്‍ബനേറ്റ് 80, എഥനോള്‍, സക്രോസ്, സോഡിയം ക്ലോറൈഡ്, ഡിസോഡിയം എഡിറ്റേറ്റ് ഡിഹൈഡ്രേറ്റ്, വെള്ളംഎന്നിവയാണ് വാക്സിനില്‍ ഉള്ളത്.
ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ, മറ്റേതെങ്കിലും വാക്സിനോ, കോവിഡിഷീല്‍ഡ് വാക്സിനിലെ ഏതെങ്കിലും ഘടകത്തിനോ അലര്‍ജി ഉണ്ടായിട്ടുണ്ടോയെന്ന വിവരം വാക്സിന്‍ സ്വീകരിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.



Author Coverstory


Comments (0)