മസ്‌തിഷ്‌ക മരണംപ്രഖ്യാപിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഒരു വ്യക്‌തിക്കു മസ്‌തിഷ്‌കമരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നതു നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊല്ലം സ്വദേശി ഡോ.എസ്‌. ഗണപതി ഹൈക്കോടതിയില്‍ പൊതു താല്‍പര്യഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.
കഴിഞ്ഞ നാലു വര്‍ഷത്തെ മസ്‌തിഷ്‌ക മരണക്കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ഇതിനു പിന്നിലെ അവയവക്കച്ചവട താല്‍പര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കണമെന്നുമാണ്‌ ഹര്‍ജിയിലെ ആവശ്യം. മസ്‌തിഷ്‌ക കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ പേരില്‍ മാത്രം ഒരാള്‍ക്കു മസ്‌തിഷ്‌കമരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നത്‌ നിയമപരവും ധാര്‍മികവുമായി തെറ്റാണെന്ന്‌ ഹര്‍ജിയില്‍ പറയുന്നു.