തൃപ്പൂണിത്തുറ വിളിക്കുന്നു എ. ബി സാബുവിനെ
തൃപ്പൂണിത്തുറയിലെ അടുത്ത നിയമസഭ സ്ഥാനാർത്ഥിയായി എ. ബി സാബു രംഗത്തെത്തുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി ആണ് സാബുവിനെ പരിഗണിക്കുന്നത് എങ്കിലും രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളിൽ പൊതു സമ്മതനായ സാബു രാഷ്ട്രീയങ്ങൾക്ക് അതീതനായി എന്നും തൃപ്പൂണിത്തുറയോടൊപ്പം നിലകൊള്ളുന്ന വ്യക്തിത്വമാണ്. നിയമപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം നിരവധി സംഘടനകളിൽ സജീവമായി വർഷങ്ങളായി രംഗത്തുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച് കെ എസ് യു വിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന 75 - 78 കാലങ്ങളിൽ നടത്തിയ വിദ്യാർത്ഥി സമരങ്ങൾ വിദ്യാഭ്യാസ മേഖലകളിൽ കൗമാര മനസ്സുകളിൽ എന്നുമൊരു തീപ്പന്തം ആയിരുന്നു എന്നത് അക്കാലത്തെ വിദ്യാർഥികൾ മനസ്സിൽ സൂക്ഷിക്കുന്ന മധുരമായ ഓര്‍മകളാണ്. തുടർന്ന് നിയമ പഠനകാലത്തും നിരവധി വിദ്യാർത്ഥി യുവജന പോരാട്ടങ്ങളില്‍ നായകത്വം വഹിക്കുകയും പൊതു രംഗത്ത് സജീവമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്, സതേൺ നേവൽ കമാന്റഡ് എംപ്ലോയീസ് യൂണിയൻ ജന: സെക്രട്ടറി,ത്രിപ്പൂണിത്തുറ-കൊച്ചി മേഖലകളിൽ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് വളരെയേറെ മാതൃകയായി പ്രവർത്തിച്ചുവരുന്നത് തൊഴിലാളി ഹൃദയങ്ങളും വളരെ ഓർമിക്കപ്പെടുന്നുണ്ട്. കേരള ടാങ്കർ ലോറി ഓണേഴ്സ് അസോസിയേഷൻ, ടാങ്കർ തൊഴിലാളിയൂണിയൻ, ട്രാക്കോ കേബിൾ എംപ്ലോയി അസോസിയേഷൻ കേരളത്തിന് അഭിമാനമായി നിലകൊള്ളുന്ന മിൽമ എംപ്ലോയിസ് അസോസിയേഷൻ എന്നിവയിലുള്ള പ്രവർത്തന മികവ് തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് തന്നെ അഭിമാനിക്കാവുന്ന രീതിയിലാണ്. തുടർന്ന് കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എന്നീനിലകളിൽ കൊച്ചിക്ക് നൽകിയ വികസന സംഭാവനകൾ കൊച്ചിക്കാർ ഹൃദയം തുറന്ന് സ്വീകരിച്ചിട്ടുണ്ട്. സമുദായിക സാംസ്കാരിക രംഗത്ത് ശ്രീനാരായണ സംസ്കാര സമിതി, കൊച്ചിയുടെ വിനോദസഞ്ചാര വേദിയായ ചമ്പക്കര ബോട്ട് റൈസിംഗ് ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ, പൗരസമിതി ചെയർമാൻ, സാഹിത്യ സമീക്ഷ, ചെയർമാൻ രാജീവ് ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ,ആർ ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സാബു രാഷ്ട്രീയ ഭേദമന്യേ സർവ്വ സമ്മതൻ തന്നെയാണെന്നുള്ളതിൽ യുഡിഎഫിനെ സംബന്ധിച്ച് സാബു എന്തുകൊണ്ടും തൃപ്പൂണിത്തുറയിൽ വിജയിക്കുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. കൊച്ചിക്ക് പുറത്തുനിന്നുള്ള ഒരു വ്യക്തി മണ്ഡലത്തിന് വേണ്ടി ചെയ്യുന്നതിനേക്കാൾ കൊച്ചിയുടെ ഹൃദയം അറിയുന്ന പൂണിത്തുറ സ്വദേശി ആയ കൊച്ചിയുടെ സ്വന്തം സാബു തന്നെ തൃപ്പൂണിത്തറയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്നതിനാൽ യുഡിഎഫിലെ സീറ്റ് ഉറപ്പിച്ച് കഴിഞ്ഞതായി രാഷ്ട്രീയ കേരളം പറയുന്നു.
- അജിതാ ജയ്ഷോര്‍
Comments (0)