1,200 മെഗാവാട്ട് ശേഷി; ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിര്‍മാണത്തിന് ആസ്ട്രേലിയ
സിഡ്നി: മനുഷ്യനിന്നോളം കേള്‍ക്കുകയോ കാണുകയോ ചെയ്തവയെക്കാള്‍ അനേകയിരട്ടി ശേഷിയുള്ള വമ്ബന്‍ ബാറ്ററി നിര്‍മാണത്തിന് ആസ്ട്രേലിയ. നിസ്സംശയം ലോകത്തെ ഏറ്റവും വലിയതെന്നു വിളിക്കാവുന്ന ബാറ്ററി ഒരുങ്ങുക ന്യൂസൗത്ത് വെയില്‍സിലെ ഹണ്ടര്‍ താഴ്വരയിലാണ്. ദേശീയ ൈവദ്യുതി ഗ്രിഡിനായുള്ള ഉൗര്‍ജ സംരക്ഷണ പദ്ധതിയെന്നോണമാണ് ശതകോടികള്‍ ചെലവു വരുന്ന ഭീമന് ബാറ്ററി നിര്‍മിക്കുക. 240 കോടി ഡോളറാകും നിര്‍മാണ ചെലവ്.
നിലവില്‍ ദക്ഷിണ ആസ്ട്രേലിയയിലെ ഹോണ്സ്ഡേലിലാണ് ലോകത്തെ ഏറ്റവും വലിിയ ബാറ്ററിയുള്ളത്. 2017ല്‍ പ്രവര്‍ത്തനമാരംഭിച്ച അതിനെക്കാള്‍ എട്ടിരട്ടിയാകും പുതിയതിെന്റ ശേഷി. സമാനമായി, ആസ്ട്രേലിയയിലെ മറ്റിടങ്ങളിലും വമ്ബന്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. എല്ലാം കൂടി 2,000 മെഗാവാട്ടാകും ശേഷി. രാജ്യത്ത് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനാണ് പുതിയ ബാറ്ററികള്‍ സ്ഥാപിക്കുന്നത്.
കല്‍ക്കരി, പ്രകൃതി വാതക പ്ലാന്റുകള്‍ അടച്ചുപൂട്ടി പകരം പുനരുല്പാദക ഊര്‍ജത്തിന് പ്രാമുഖ്യം നല്കി കഴിഞ്ഞ വര്‍ഷമാണ് ആസ്ട്രേലിയ ഭീമന് സോളാര്‍ ബാറ്ററികള്‍ക്ക് രൂപം നല്‍കിയത്. ഈ പ്ലാന്റുകള്‍ നിശ്ചലമാകുന്ന ഒഴിവില്‍ പുതിയ ബാറ്ററികള്‍ കരുത്തുപകരുമെന്നാണ് ആസ്ട്രേലിയന്‍ പ്രതീക്ഷ.
Comments (0)