തലശ്ശേരിയിൽ ഫസൽ വധക്കേസ് പ്രതി കാരായി രാജൻ സി.എം, സ്ഥാനാർത്ഥി: ,? ന്യൂനപക്ഷങ്ങൾ ആർക്ക് വോട്ടു് ചെയ്യും, മണ്ഡലത്തിൽ ചൂടേറിയ ചർച്ച
തലശ്ശേരി : ഒരു നാടിൻ്റെയും സമൂഹത്തിൻ്റെയും ഹൃദയത്തിലേറി നടന്ന ഫസൽ എന്ന യുവാവ് കൊല ചെയ്യപ്പെട്ട കേസിൽ പ്രതിസ്ഥാനത്ത് നിന്ന കാരായി രാജൻ സി.പി.എം സ്ഥാനാർത്ഥിയായ് വരുമ്പോൾ ന്യൂനപക്ഷ മടക്കമുള്ള സമൂഹവും അമ്മമാരും ആരെ തങ്ങളുടെ ജനപ്രതിനിധി ആക്കണമെന്ന സംശയം മണ്ഡലത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോൾ അക്രമികളെ ഒരു കാലത്തും സംരക്ഷിക്കുകയോ സഹകരിപ്പിക്കുകയോ ചെയ്യരുതെന്ന സന്ദേശം വ്യാപകമാകുമ്പോൾ ഇടതുപക്ഷം തോൽവി സമ്മതിക്കുന്ന തലത്തിലേക്ക് എത്തി നിൽക്കുന്നു എന്നാണ് തലശ്ശേരിയിലെ രാഷ്ട്രീയ നിരീക്ഷകർ, വിലയിരുത്തുന്നത്, രാഷ്ട്രിയ സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന യുവാക്കളെ നിഷ്കരുണം കൊന്നു തള്ളുന്നത് ഏതൊരു ആദർശത്തിൻ്റെ പേരിലായാലും അമ്മമാരടങ്ങുന്ന സ്ത്രീ സമൂഹം അംഗീകരിക്കില്ല എന്ന് തലശ്ശേരി വിധിയെഴുതുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഫസലിൻ്റെ മാതാവു് അടുത്ത കാലത്ത് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമായി തന്നെ മകൻ്റെ കൊലയാളികൾ ആരെന്നും അവരെ സംരക്ഷിക്കുന്നത് ആരെന്നും വ്യക്തമാക്കുന്നുണ്ട് തലശ്ശേരിയിലെ സ്ത്രീ സമൂഹത്തിന് നൽകുന്ന സന്ദേശമായ് അതിനെ കണക്കാക്കുമ്പോൾ തന്നെ ന്യൂനപക്ഷങ്ങൾ കാരായി രാജന് വോട്ട് ചെയ്യാൻ വൈമനസ്യം കാണിക്കുന്നു എന്നത് വിവിധ ഏജൻസികൾ മണ്ഡലത്തിൽ നടത്തിയ സർവ്വേകൾ വ്യക്തമാക്കുന്നു. അതേ സമയം നീതിക്കും ന്യായത്തിനും തലശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.സാജുവിൻ്റെ സാന്നിദ്ധ്യം ന്യൂനപക്ഷങ്ങളിൽ മാത്രമല്ല സ്ത്രീ സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്, ഫസലിൻ്റെ മാതാവിൻ്റെ ദു:ഖം ആവർത്തിക്കാൻ ഇനിയൊരു സാഹചര്യം മണ്ഡലത്തിൽ ഉണ്ടാവരുതെന്നും, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നു, സ്നേഹത്തിൻ്റെയും മതസൗഹാർദ്ദ ത്തിൻ്റെയും അന്തരീക്ഷം തലശ്ശേരിയിലെ അമ്മമാർക്ക് യു.ഡി എഫ്, നൽകുന്ന ഉറപ്പു് ,വിജയം സാജുവിൻ്റെത് മാത്രമല്ല തലശ്ശേരിയിലെ സ്ത്രി സമൂഹത്തിൻ്റേതുകൂടിയാണ്, എന്നുള്ളതാണ് തലശ്ശേരിയിലെ വോട്ടർമാർ സംസ്ഥാനത്തിന് നൽകുന്നത്.



Editor CoverStory


Comments (0)