പിളർപ്പിന്റെ വഴിയേ എൻ.സി.പി

പാലാ സീറ്റ് തര്‍ക്കത്തിലൂടെ  ചേരി തിരിഞ്ഞ എൻ.സി.പിയിൽ അണികളെ ഒപ്പം നിർത്താൻ ഇരുവിഭാഗവും തീവശ്രമത്തിൽ.സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ ജില്ലാതല യോഗങ്ങൾ വിളിച്ചുചേർത്ത് ഇടതുമുന്നണിയോടുള്ള വിയോജിപ്പ് വിശദീകരിക്കുമ്പോൾ മന്ത്രിഎ.കെ. ശശീന്ദ്രൻ (പമുഖ നേതാക്കളെ നേരിട്ടുകണ്ടും ഫോണിൽ വിളിച്ചും ബന്ധപെട്ടും ഇടതുപക്ഷത്തു തുടരാനുള്ള സമ്മർദം ശക്തമാക്കുകയാണ് .
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പീതാംബരന്‍ യോഗങ്ങള്‍ നടത്തി .ഒന്‍പതിന് പാലക്കാട്, മലപ്പുറം ജില്ലകളിലും പത്തിനുകോഴിക്കോട്ടും വയനാട്ടിലും യോഗം നടക്കും. കാസർഗോഡ്, കണ്ണൂർ - 1 6, കോട്ടയം , ഇടുക്കി - 11, തൃശൂര്‍ , എറണാകുളം-23 എന്നിങ്ങനെയാണ് തുടർന്നുള്ളവ.

പാലായടക്കം. എൻ.സി.പിയുടെ സീറ്റുകൾ പിടിച്ചെടുക്കുന്നതിലുള്ള പ്രതിഷേധമാണ്  പീതാംബരൻ പങ്കുവയ്ക്കുന്നത്. മന്ത്രി ശശീന്ദ്രൻ ഗസ്റ്റ് ഹൗസുകളിൽ ക്യാമ്പ് ചെയ്താണ് പ്രധാന പ്രവര്‍ത്തകരെ നേരിൽ കാണുന്നത്.മുന്നണിയിലെ ചെറിയ ഘടകകക്ഷികൾ ഒന്നിക്കണമെന്നു സി.പി.എം. നിർധരിച്ചിരുന്നു. കോണ്‍ഗ്രസ്‌ -എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. എൻ.സി.പിയിൽ പീതാംബരന്റെയും  മാണി സി കാപ്പന്റെയും നേതൃത്വത്തിൽ ഒരുവിഭാഗം. യു.ഡി.എഫിലേക്കു പോകുമ്പോൾ അവശേഷിക്കുന്നവർ കോൺഗ്രസ് എസിൽ ലയിച്ച് എൽ.ഡി.എഫിൽ തുടരുന്നതിനോടാണ് സി.പി.എമ്മിനുതാൽപര്യം. അങ്ങനെയായാൽ കഴിഞ്ഞതവണ എൻ.സി.പി മൽസരിച്ച നാലു സീറ്റിൽ ഒന്നോ രണ്ടോ സി.പി.എമ്മിനു സ്വന്തമാക്കാം 
മുഖ്യമന്ത്രി  പിണറായി വിജയനുമായുള്ള ബന്ധമാണ് ശശീന്ദ്രനെ ഇടതിനോപ്പം നിർത്തുന്ന പ്രധാന ഘടകം. കഴിഞ്ഞ തവണ ജയിച്ച കോഴിക്കോട്ടെ എലതൂരിൽ ശശീന്ദ്രൻ മത്സരിച്ചെക്കും. കഴിഞ്ഞ തവണ എലത്തൂർ സീറ്റ് സി.പി.എം. ആവശ്യപ്പെട്ടെങ്കിലും പിണറായി ശശീന്ദ്രനു തുണയായി. കോൺഗ്രസ്എസിൽ ചേരുന്ന കാര്യത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നാണ് ശശീന്ദ്രൻ വിഭാഗം  പറയുന്നത്.