പന്തീരാങ്കാവ് കേസ്: താഹയുടെ ജാമ്യം റദ്ദാക്കി
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിനു എൻ.ഐ.എ. കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി.മറ്റൊരു പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കിയില്ല.അലൻ ഷുഹൈബിന്റെ പ്രായവും, അസുഖവും കണക്കിലെടുത്താണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്.ഇരുവര്‍ക്കും കൊച്ചിയിലെ എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചതിനെതിരേ എൻ, ഐ.എ. നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. താഹ ഫസലിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത ലഖു രേഖകള്‍ യു എ പി എ നിലനിക്കുന്നതിന് തെളിവാണ് എന്ന എന്‍ ഐ എ യുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.
താഹ ഉടൻതന്നെ കീഴടങ്ങണം എന്നാൽ പ്രായം, മാനസികനില, ചികിത്സ തുടരുന്നത് പഠനം എന്നിവ പരിഗണിച്ചാണ് അലൻ സുഹൈബിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ല എന്ന് ഹൈക്കോടതി തീരുമാനിച്ചത്. അലന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ലഘുരേഖകൾ യുഎപിഎ ചുമത്താൻ പര്യാപ്തമല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.2020 സെപ്റ്റംബർ 9ന് ആണ് ഇരുവർക്കും കർശന ഉപാധികളോടെ എൻഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ലഘുലേഖകൾ കണ്ടെത്തിയതിനെത്തുടർന്ന് 2009ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് മാവോയിസ്റ്റ് സംഘടന യുമായുള്ള ബന്ധം വ്യക്തമാക്കുന്ന ലഘുരേഖകൾ കണ്ടെത്തിയെന്നും അത് സർക്കാറിനെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവയാണെന്നും അപ്പീലിൽ പറയുന്നു.
Comments (0)