കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ പ്രതിപക്ഷവും ഇടതുപക്ഷ സഹയാത്രികരും മേയര്‍ക്കെതിരെ പെരുമഴയായി പ്രതിഷേധം

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ പ്രതിപക്ഷവും ഇടതുപക്ഷ സഹയാത്രികരും മേയര്‍ക്കെതിരെ പെരുമഴയായി പ്രതിഷേധം

കൊച്ചി : നഗരത്തിലെ വെള്ളക്കെട്ടില്‍ മേയര്‍ക്കെതിരെ ആരോപണവുമായി പ്രതി പക്ഷം. മേയറുടേത് വണ്‍ മാന്‍ ഷോ, വെള്ളക്കെട്ടിന് കാരണം കൊച്ചി കോര്‍പറേഷ ന്റെ ഏകോപനം ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍. ഫണ്ട് അനുവദിച്ച് ആരംഭിക്കുന്ന പല പദ്ധതികളും പാതിവഴിയില്‍ നിലച്ചു പോകുന്നു. നഗരത്തില്‍ ഉണ്ടായ വെള്ള ക്കെട്ട് സംബന്ധിച്ച് അടിയന്തര കൗണ്‍സില്‍ വിളിക്കണമെന്നും ആവശ്യം. കൊച്ചി ന ഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ മേയര്‍ക്കും നഗരസഭക്കും എതിരെ രൂക്ഷ വിമ ര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആദ്യഘട്ടത്തില്‍ പല പദ്ധതികളും ആരംഭി ച്ച് ക്രെഡിറ്റ് നേടിയെടുക്കുന്ന മേയര്‍ പിന്നീട് ആ പദ്ധതികളെക്കുറിച്ച് അന്വേഷി ക്കാറില്ല. മേയറുടെ വണ്‍ മാന്‍ ഷോ ആണ് നഗരസഭയില്‍ നടക്കുന്നത്. വെളളക്കട്ടി നെ കുറിച്ചുള്ള മേയറുടെ പ്രതികരണം ജനങ്ങളെ വിഢികള്‍ ആക്കുന്ന രീതിയില്‍ ആണെന്നും എന്നും കൊച്ചി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ആന്റണി കുരീ ത്തറ പറഞ്ഞു. വെളളക്കെട്ട് പരിഹരിക്കാന്‍ പ്രതിപക്ഷം മുന്നോട്ട് വച്ച കാര്യങ്ങള്‍ ഒന്നും ഇരുവരെയും ചെയ്തിട്ടില്ല. അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് ഏകോപന ത്തോടെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം കാണണമെന്നും ആ വശ്യം ഉണ്ട്. അതേസമയം, എന്നും ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നില്‍കുന്ന ഇടതു പക്ഷ സഹയാത്രകര്‍ പോലും ഈ വെള്ള കെട്ടിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ ശിക്കുന്നത്.