*ആധാറും പാനും ബന്ധിപ്പിക്കൽ തീരാത്ത സംശയങ്ങളുമായി പൊതുജനം* .

*ആധാറും പാനും ബന്ധിപ്പിക്കൽ തീരാത്ത സംശയങ്ങളുമായി പൊതുജനം* .
ടാക്സ് അടക്കേണ്ടതില്ലാത്ത വിഭാഗക്കാർക് എന്തിനാണ് പാൻ ആധാറുമായി ബന്ധിപ്പിക്കാത്തതുകൊണ്ട് ആയിരം രൂപ ഫൈൻ അടക്കണം എന്ന് ഉള്ളത് മനസ്സിലാവുന്നില്ല. അല്ലെങ്കിൽ സർക്കുലറിൽ വ്യക്തമായിട്ട് പറയുക ടാക്സ് അടയ്ക്കുന്നവർക്ക് മാത്രമാണ് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടത് എന്ന് . പാൻ കാർഡ് എടുത്തില്ലെങ്കിൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ എന്ന് ഭയന്നിട്ട് ആണ് പല സാധാരണക്കാരും ഇപ്പോഴേ പോയി പാൻ എടുത്തത് ,അതിപ്പോൾ ഒരു വിനയായി മാറി .ഇവരെല്ലാവരും കൂടി ഭരിച്ച് മറിച്ചിട്ട് ഭാവിയിൽ സാധാരണക്കാരന്റെ വരുമാനം ഉയർന്ന് ഇൻകം ടാക്സ് അടയ്ക്കേണ്ട ഒരു സ്ഥിതിയിൽ എത്തിയാൽ അന്ന് പാൻ കാർഡിന്റെ ഫൈൻ ഒരു കോടി രൂപ എങ്കിലും അടക്കേണ്ടി വരും . 31ാം തീയതിക്കുള്ളിൽ ബന്ധിപ്പിച്ചില്ലെങ്കിൽ 10000 രൂപ ഫൈൻ എന്നാണ് കേൾക്കാൻ കഴിഞ്ഞത്. പത്തുകോടി ജനങ്ങൾ പതിനായിരം രൂപ വച്ച് ഫൈൻ അടച്ചാൽ ഒരു ലക്ഷം കോടി രൂപയായി അടിപൊളി കച്ചവടം .കുറച്ചുനാൾ കഴിയുമ്പോൾ വീണ്ടും ഒരു ഉത്തരവ് ഇറക്കുക ആധാറും പാനും കൂടി കൂട്ടി കെട്ടി വലതുവശത്തുള്ള വീട്ടുകാരന്റെ ആധാറുമായി ബന്ധിപ്പിക്കുക ഇല്ലെങ്കിൽ 5000 ഫൈൻ . സംശയനിവാരണതിനായി പ്രസ്തുത ഡിപ്പാർട്ട്മെൻറ് നമ്പറിൽ വിളിച്ചാൽ ആളുമില്ല അനക്കവുമില്ല അക്ഷയ സെന്ററുകളിൽ വഴക്കും ബഹളവുമായി അവർ ഇപ്പോൾ ബന്ധിപ്പിക്കൽ ജോലി നിർത്തിവച്ചിരിക്കുകയാണ് . ബന്ധിപ്പിക്കൽ പ്രക്രിയ വാർഡ് മെമ്പർക്ക് ഒരു ലാപ്ടോപ്പ് കൊടുത്തു വിട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ അല്ലെങ്കിൽ പഞ്ചായത്തുകളിൽ ആഴ്ചയിലെ ഒരു ദിവസം ഇതിനായി രണ്ടുപേരെ നിയമിക്കുക. ഇങ്ങനെയൊക്കെ ചെയ്താൽ മറ്റൊരു പ്രശ്നമുണ്ട് ഈ പിഴ ഇനത്തിൽ പാവങ്ങളെ കൊള്ളയടിച് കോടികൾ സർക്കാർ ഖജനാവിലേക്ക് സ്വരൂപിക്കാൻ കഴിയില്ല തലയ്ക്കു വെളിവില്ലാത്ത കുറേ ഉദ്യോഗസ്ഥന്മാരെ ജോലിക്ക് വെച്ചാൽ ഇങ്ങനെയൊക്കെ ഇരിക്കും .പാവം പൊതുജനത്തിനെ കൊള്ളയടിച്ച് ശമ്പളം വാങ്ങി സുഖിച്ച് ജീവിക്കുക . മോദിജി ഇതൊക്കെ അറിയുന്നുണ്ടാവുമോ എന്തോ ?