ഷേഖ് ദർ വേഷ് സാഹിബിന് സാധ്യതയേറിയെങ്കിലും, പിണറായി മനസ് തുറന്നിട്ടില്ല

ഷേഖ് ദർ വേഷ് സാഹിബിന് സാധ്യതയേറിയെങ്കിലും, പിണറായി മനസ് തുറന്നിട്ടില്ല
തിരു: നിലവിലെ സംസ്ഥാന പോലിസ് മേധാവിയുടെ സേവന കാലാവധി കഴിയുന്നതോടെ പുതിയ ആസ്ഥാനതലവനായി പ്രഗത്ഭനായ ഷേഖ്ദർ വേഷ് സാഹിബ്ബ് ഐ.പി.എസ്, തന്നെ അധികാരമേൽക്കുമെന്ന് ഏതാണ്ട് ഉറപ്പായി, ശ്രീ അനിൽ കാന്തിൻ്റെ സ്ഥാനാരോഹണവും ഏതാണ്ട് ഇതേ ആകാംക്ഷ മുനമ്പിലായിരുന്നു, സംസ്ഥാനത്ത് ആദ്യമായി ഒരു വനിതാ സേനാ തലവൻ വരുമെന്ന് പ്രചരിപ്പിച്ചവർക്ക് അപ്രതീക്ഷിതമായ് ആയിരുന്നു അനിൽ കാന്തിൻ്റെ നിയമനം, എന്നാൽ ആഭ്യന്തര വകുപ്പിൻ്റെ ഇൻ്റലിജൻസ് വാർത്തകൾ പോലും മുൻ കൂട്ടി പ്രവചിച്ച് വാർത്ത ചെയ്യുന്ന മംഗളം സീനിയർ റിപ്പോർട്ടർ നാരായണൻ കഴിഞ പ്രാവശ്യവും റിപ്പോർട്ട് ചെയ്തത് വനിതാ ചീഫിന് പകരം പുതിയൊരാളായിരിക്കും എന്നായിരുന്നു.അതു പോലെ ഈ പ്രാവശ്യവും ഷേഖ്ദർ വേഷിൻ്റെ പേരാണ് നാരായണൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, പത്മകുമാറിന് ഇനിയും സർവീസ് കാലാവധി ഉള്ളതുകൊണ്ട് അവസരം വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മൂന്ന് പേരുടെ യോഗ്യത ലിസ്റ്റ് വകുപ്പിൻ്റെ കയ്യിലുണ്ടെങ്കിലും ഒരു കേന്ദ്ര ഇടപെടൽ വന്നാൽ ഹരിനാഥ് മിത്രക്കായിരിക്കും നറുക്ക് വീഴുന്നത്, നിലവിൽ ആഭ്യന്തര വകുപ്പിൽ കടുത്ത നീരീക്ഷണ നിയന്ത്രണങ്ങൾ മുഖ്യമന്ത്രി കരുതലോടെ കയ്യിലൊതുക്കി സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷ കുടുതൽ മികവോടെ കൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കയാണ്