2020 -ലെ ലോകത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ഗ്ലോബൽ ടീച്ചേഴ്‌സ് പുരസ്‌കാരം മഹാരാഷ്ട്രയിലെ സോളാപൂരിലെ രഞ്ജിത്ത് സിംഗ് ദിസാലെക്ക്...
2020 -ലെ ലോകത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ഗ്ലോബൽ ടീച്ചേഴ്‌സ് പുരസ്‌കാരം മഹാരാഷ്ട്രയിലെ സോളാപൂരിലെ രഞ്ജിത്ത് സിംഗ് ദിസാലെക്ക്.സമ്മാന തുകയായി ഏഴ് കോടി ഇന്ത്യൻ രൂപ അദ്ദേഹത്തിന് ലഭിച്ചു.പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനനത്തിനായി ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ഇന്ത്യയിലെ ടെക്സ്റ്റ് ബുക്കുകളിൽ QR കോഡ് പതിപ്പിച്ച നടപടിക്കായി രഞ്ജിത്ത് നടത്തിയ പ്രവർത്തങ്ങളുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.140 രാജ്യങ്ങളിൽ നിന്നും 1200 -ൽപരം അധ്യാപകരിൽ അവസാന പത്തിലിടം പിടിക്കുകയും ലോകത്തിന്റെ നെറുകയിൽ എത്തുകയും ചെയ്തിരിക്കുന്നു ഇദ്ദേഹം.
2009-ൽ ആണ് രഞ്ജിത്ത് സിൻഹ സോളാപൂരിലെ ജില്ലാ പരിഷത്തിന്റെ പ്രൈമറി സ്കൂളിൽ അധ്യാപകനായി എത്തിയത്.
കന്നുകാലി കൂടിന് സമീപം പൊട്ടിപൊളിഞ്ഞ കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിച്ച സംവിധാനത്തെ മാറ്റി എല്ലാ സൗകര്യങ്ങളുമുള്ള സ്കൂൾ കെട്ടിടമാക്കി മാറ്റാൻ വലിയ പ്രയാസങ്ങളാണ് ഇദ്ദേഹം നേരിട്ട് കൊണ്ടിരുന്നത്..പുസ്തകങ്ങളെ പ്രാദേശിക ഭാഷകളിലേക്ക് മാറ്റി വിതരണം ചെയ്യാനും പ്രദേശത്തെ എല്ലാ കുട്ടികളെയും നിർബന്ധമായും സ്കൂളിൽ എത്തിക്കാനും ഇദ്ദേഹത്തിനു സാധിച്ചു.പഠനം എളുപ്പമാക്കാൻ QR കോഡ് സംവിധാനം പുസ്തകങ്ങൾക്കൊപ്പം അടിച്ചു നൽകി..
ഇദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പ്രദേശത്തെ പെൺകുട്ടികളെ നേരത്തെ വിവാഹം ചെയ്തു അയക്കുന്നതിൽ നിന്നുള്ള രീതിയിൽ മാറ്റം ഉണ്ടാക്കി അവരെ അറിവിന്റെ ലോകത്തേക്ക് പറിച്ചു നട്ടു.പെൺകുട്ടികൾ വിദ്യാഭ്യാസത്തിനായ് സ്‌കൂളുകളിലേക്കെത്തി.
തനിക്ക് കിട്ടിയ ഏഴു കോടി രൂപയുടെ പകുതി തുക തനിക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയ ഒൻപത് പേർക്ക് വീതിച്ചു നൽകുമെന്നും, വിദ്യാഭ്യാസത്തിനായ് അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള തന്റെ അംഗീകാരം കൂടിയാണിത് എന്നും രഞ്ജിത്ത് സിൻഹ പറഞ്ഞു വെച്ചു...



Author Coverstory


Comments (0)