ബി.ജെ.പി കേന്ദ്ര നേതൃത്വം വടിയുമായി കേരളത്തിലേക്ക്

ബി.ജെ.പി കേന്ദ്ര നേതൃത്വം വടിയുമായി കേരളത്തിലേക്ക്

തദ്ദേശ സ്വയം ഭരണ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടി നേതൃത്വവും പാർട്ടി ഭാരവാഹികളും എങ്ങനെ ഇടപെട്ട് പ്രവർത്തിക്കുന്നവെന്ന്  മനസ്സിലാക്കിയപ്പോൾ കേന്ദ്ര നേതൃത്വത്തിൽ നിന്ന് 15 അംഗ സമിതിയെ കേരളത്തിന്റെ എല്ലാ ഗ്രാമത്തിലും നിരീക്ഷണത്തിനായി അയച്ചിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ടിൽ കേരളത്തിലെ പല ഉയർന്ന നേതാക്കന്മാർക്കുമെതിരെ  രൂക്ഷമായ വിമർശനങ്ങളാണ് ഉള്ളതെന്ന് അറിയുന്നു. നിലവിൽ ഒരു വമ്പൻ പരാജയം സംഭവിച്ചാൽ സുരേന്ദ്രന് ഉൾപ്പെടെയുള്ളവരുടെ ചുമരിൽ ഉത്തരവാദിത്വം കെട്ടിവച്ചു നേതൃത്വ മാറ്റം ആവശ്യപ്പെടണമെന്ന്  കരുതി മാറിനിന്ന പലരുടെയും പേരുകൾ അമിത്ഷായുടെ മുൻപിൽ എത്തിക്കഴിഞ്ഞു.

കൊച്ചി കോർപ്പറേഷനിൽ കൃത്യമായി ലഭിക്കുമായിരുന്ന സീറ്റുകൾ ഘടകകക്ഷികൾക്ക് മാറ്റിവെച്ചു. നഷ്ടപ്പെടുത്തിയത് ഒരു സംസ്ഥാന നേതാവിന്റെ താൽപര്യപ്രകാരം ആണെന്ന് കാര്യവും അവർ ഉന്നയിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് ഉദ്ദേശിച്ച പ്രകടനം കാഴ്ച വെക്കാതെ അവസാന നിമിഷം മോശം കളികൾ നടത്തിയവരുടെയും പാലക്കാട് ചില സീറ്റുകൾ നഷ്ടപ്പെടുത്താൻ ശ്രമിച്ച കാര്യങ്ങളും കേന്ദ്രനേതൃത്വത്തിന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മറ്റൊരു സംസ്ഥാനത്ത് ഉയർന്ന പദവി വഹിക്കുന്ന നേതാവ് കേരളത്തിൽ തന്റെ ഇഷ്ടക്കാരുമായി തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയ ആശയവിനിമയങ്ങളും കേന്ദ്രനേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്.കേരളത്തിലെ തെരഞ്ഞെടുപ്പ് വിശകലന യോഗത്തിൽ കേന്ദ്ര നേതൃത്വം നേരിട്ട് പങ്കെടുത്ത്‌ ശല്യക്കാരായ ഗ്രൂപ്പ് നേതാക്കന്മാരെ പാർട്ടിയിൽ നിന്ന് തന്നെ പറിച്ചു കളയാൻ ഉള്ള ശക്തമായ ആലോചനകൾ നടന്നതായി അറിയിക്കുന്നു.