ഗൂഗിൾ വഴി ലഭിച്ച വ്യാജ ബാങ്ക് കസ്റ്റമർ കെയർ നമ്പർ വഴി പരിയാരം സ്വദേശിക്ക് നഷ്ടമായത് അഞ്ചുലക്ഷം രൂപ

ഗൂഗിൾ വഴി ലഭിച്ച വ്യാജ ബാങ്ക് കസ്റ്റമർ കെയർ നമ്പർ വഴി പരിയാരം സ്വദേശിക്ക് നഷ്ടമായത് അഞ്ചുലക്ഷം രൂപ

തളിപ്പറമ്പ്: ഗൂഗിൾ വഴി ലഭിച്ച വ്യാജ ബാങ്ക് കസ്റ്റമർ കെയർ നമ്പർ വഴി പരിയാരം സ്വദേശിക്ക് നഷ്ടമായത് അഞ്ചുലക്ഷം രൂപ. അണ്ടോംകുളത്തെ പുഴക്കൂൽ മഷ്ഹൂക്കിനാണ് ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണയായി അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടത്. ഇയാളുടെ പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.

ഗ​ൾ​ഫി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ മ​ഷ്ഹൂ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം എ.​ടി.​എ​മ്മി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​നാ​യി പ​രി​യാ​രം ചി​ത​പ്പി​ലെ​പൊ​യി​ലി​ലെ എ​സ്.​ബി.​ഐ​യു​ടെ കൗ​ണ്ട​റി​ൽ ക​യ​റി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​‍െൻറ തു​ട​ക്കം. ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ൻ​വ​ലി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു എ.​ടി.​എം കൗ​ണ്ട​റി​ൽ ക​യ​റി​യ​ത്. ആ​ദ്യ ത​വ​ണ 10,000 രൂ​പ പി​ൻ​വ​ലി​ച്ച​പ്പോ​ൾ കൃ​ത്യ​മാ​യി ല​ഭി​ച്ചു. ര​ണ്ടാ​മ​ത്തെ ത​വ​ണ 10,000 രൂ​പ പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ​ണം പി​ൻ​വ​ലി​ച്ച​താ​യി സ​ന്ദേ​ശം വ​ന്ന​ത​ല്ലാ​തെ മെ​ഷീ​നി​ൽ​നി​ന്ന് പ​ണം ല​ഭി​ച്ചി​ല്ല.

തുടർന്നാണ് ഗൂഗിളിൽ സെർച് ചെയ്ത് കാനറാ ബാങ്കി‍െൻറ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചത്. കസ്റ്റമർ കെയർ ഓഫിസർ ആണെന്ന് പറഞ്ഞയാൾ മാന്യമായി സംസാരിക്കുകയും പണം നഷ്ടപ്പെടാതിരിക്കാൻ പരാതി രജിസ്റ്റർ ചെയ്യണമെന്നും വിശ്വസിപ്പിച്ചു. അതിനായി ഒരു ലിങ്ക് ഫോണിലേക്ക് അയക്കുമെന്നും അതിൽ വ്യക്തിവിവരങ്ങൾ പൂരിപ്പിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. ഉടൻതന്നെ വ്യക്തിഗത വിവരങ്ങളും ഒ.ടി.പി നമ്പർ അടക്കം ഫോമിൽ പൂരിപ്പിച്ച് നൽകുകയും ചെയ്തു. അതിനു ശേഷമാണ് അഞ്ചുലക്ഷം രൂപ ഇരുപതിൽ കൂടുതൽ തവണകളിലായി മൂന്നു അക്കൗണ്ടുകളിലേക്ക് പിൻവലിച്ചതായി മഷ്ഹൂക്കിന് മനസ്സിലായത്. വീട് പണിയാൻ സ്വരൂപിച്ചുവെച്ച പണമാണ് നഷ്ടപ്പെട്ടത്.