ആരാണ് ഷാജൻ സക്കറിയ !
ഷാജൻ സ്കറിയ ആരാണ് ശരിക്കും ? കള്ളനാണോ ? കൊലപാതകിയാണോ ? തീവ്രവാദിയാണോ ? രാജ്യദ്രോഹിയാണോ ? ലഹരികടത്തുകാരനാണോ ? മതമൗലികവാദിയാണോ ? സ്വര്ണക്കടത്തുകാരനോ, നികുതി വെട്ടിപ്പുകാരനോ ആണോ ? അല്ലെങ്കില്പിന്നെ ആരാണയാൾ ? ആർക്കുവേണ്ടിയാണയാൾ കുരിശിലേറ്റപ്പെടുന്നത് ? മേൽപ്പറഞ്ഞ എല്ലാകൂട്ടരുടെയും പേടിസ്വപ്നമാണയാൾ... അയാളുടെ ശബ്ദത്തെ ഇല്ലാതാക്കേണ്ടത് അവരുടെ ആവശ്യമാണ്.... കാട്ടിലെ ഒറ്റയാനായിരുന്ന അരിക്കൊമ്പനെ, സ്വന്തം രാജ്യത്തുനിന്നും, കുടുംബത്തിൽ നിന്നും, സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി മയക്കുവെടി വെച്ചുപിടിച്ച് കയ്യുംകാലും കെട്ടിവരിഞ്ഞു, കുങ്കിയാനകളെക്കൊണ്ട് മർദ്ധിച്ച് നാടുകടത്തിയിട്ട് റിസോർട്ട് മാഫിയക്ക് വിടുപണി ചെയ്തപോലെ, ചിലർക്കൊക്കെ സ്വര്യമായി ഇവിടെ വിഹരിക്കണമെങ്കിൽ, സൽപ്പേര് നിലനിർത്തണമെങ്കിൽ ഷാജന്റെ നാവരിയണം... അതേ.. ഷാജൻ എന്റെ ശബ്ദമായിരുന്നു.. നിങ്ങളുടെ ശബ്ദമായിരുന്നു.. ഓരോ മലയാളിയുടെയും ശബ്ദമായിരുന്നു.. അദ്ദേഹം ചെയ്തതൊക്കെയും നമുക്കുവേണ്ടി ആയിരുന്നു.. സത്യത്തിനുവേണ്ടിയായിരുന്നു... നീതിക്കുവേണ്ടിയായിരുന്നു.. ലക്ഷങ്ങൾ കൊടുത്തു നമ്മൾ തീറ്റിപ്പോറ്റുന്ന പ്രതിപക്ഷവും, കൊട്ടിഘോഷിച്ച മാധ്യമങ്ങളും ചെയ്യേണ്ടിയിരുന്നജോലികളെല്ലാം കൂടി ഒറ്റയ്ക്ക് ചെയ്തു തീർത്തു ആ മനുഷ്യൻ.. അതേ, ഷാജനായിരുന്നു കേരളത്തിലെ യദാർത്ഥ പ്രതിപക്ഷം..!! ജനാധിപത്യത്തിന്റെ നാലാംതൂണ്..!! എന്നിട്ടോ ഭരണകൂടവും, കളങ്കിത കച്ചവടക്കാരും, തീവ്രവാദികളുമൊക്കെക്കൂടി ഷാജനെ വളഞ്ഞിട്ടാക്രമിക്കുമ്പോൾ നിങ്ങളെന്തു ചെയ്തു ? അയാൾ അജിത് ഡോവലിന്റെ മകനെപ്പറ്റി വാർത്ത ചെയ്തു, അതുകൊണ്ടു പിന്തുണക്കില്ല എന്നൊരുകൂട്ടം.. മുരളീധരനെയും, സുരെന്ദ്രനെയും വിമർശിച്ചു, അതുകൊണ്ട് പിന്തുണക്കില്ല എന്ന് വേറൊരുകൂട്ടം.. പള്ളിയെയും, അച്ചന്മാരെയും വിമർശിച്ചു, അതുകൊണ്ട് പിന്തുണക്കില്ല എന്ന് മറ്റൊരു കൂട്ടം.. രാഹുൽ ഗാന്ധിയെ വിമർശിച്ചു, അതുകൊണ്ടു പിന്തുണയില്ല എന്നൊരു കൂട്ടം നല്ലത് ആരു ചെയ്താലും അംഗീകരിക്കണം... അതുപോലെ എവിടെ തെറ്റു കണ്ടാലും പറയണം... അതാണ് ഞാൻ ചെയ്യുന്നത്... അതല്ലേ ഷാജനും ചെയ്തത് ? അതേ... എന്റെ കൂട്ടുകാരൻ നനഞ്ഞ മഴ നിങ്ങൾക്കുവേണ്ടി ആയിരുന്നു... എന്നിട്ടും, പെരുമഴത്തു തനിച്ചു നിൽക്കുന്ന ഷാജനു ചൂടാനൊരു ചേമ്പിലയെങ്കിലും നീട്ടിയോ നിങ്ങൾ ? നിങ്ങളുടെ നന്ദികേട് എന്നെ വല്ലാതെ നോവിക്കുന്നു... നിങ്ങളുടെ മൗനം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു..!! പറയൂ.... നന്ദികേടല്ലേ മലയാളികൾ ഷാജനോട് കാണിച്ചത് ? തലപോയാലും കൂടെനിൽക്കേണ്ടവരല്ലേ നമ്മൾ ? ഈ ഒറ്റപ്പെടൽ ഷാജനെങ്ങനെ താങ്ങും ? ഷാജന്റെ പരാജയം എന്റെ പരാജയമാണ്... ഷാജന്റെ പരാജയം നിങ്ങളുടെ പരാജയമാണ്... ഷാജന്റെ പരാജയം ഈ സമൂഹത്തിന്റെ പരാജയമാണ്... ഷാജന്റെ പരാജയം ഫാസിസത്തിന്റെ വിജയമാണ് ... ഷാജന്റെ പരാജയം തീവ്രവാദികളുടെ വിജയമാണ്... ഷാജന്റെ പരാജയം കേരളത്തിന്റെ അവസാനമാണ്.. ... ഷാജന്റെ പരാജയം ജനാധിപത്യത്തിന്റെ മരണമാണ്... ഇനിയൊരു തിരിച്ചുവരവുണ്ടായാൽപ്പോലും പഴയതുപൊലെ ഷാജൻ നമുക്കുവേണ്ടി സംസാരിക്കുമോ ? ഇനിയൊരു ഷാജൻ ഇവിടെ ഉണ്ടാകുമോ ? എനിക്ക് സംശയമാണ്... കാരണം, നന്ദികെട്ട, കാപട്യക്കാരായ, പേടിത്തൊണ്ടന്മാരായ ഒരു ജനതയുടെ ശബ്ദമാകാൻ എങ്ങനെയാണ് ധീരനായ.. സത്യസന്ധനായ ഒരു മനുഷ്യന് സാധിക്കുക ?
രവീന്ദ്രൻ ബി വി
കോവർസ്റ്റോറി
Comments (0)