ഇടുക്കിയില്‍ ഒരാള്‍ വെടിയേറ്റുമരിച്ചു: സംഭവം നായാട്ടിനിടെയെന്ന് സംശയം
ഇടുക്കി: ഇടുക്കിയിലെ ചക്കുംപളളം മാങ്കവലയില്‍ ഒരാള്‍ വെടിയേറ്റുമരിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. നായാട്ടിനിടെ വെടിവെച്ചുവെന്നാണ് പ്രാഥമിക നിഗമനം.
വണ്ടന്‍മേട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കോട്ടയംകാരുടെ എസ്‌റ്റേറ്റ് എന്നറിയപ്പെടുന്നിടത്ത് വെച്ചാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് രണ്ടുപ്രതികളാണ് ഉളളത്. എസ്റ്റേറ്റ് സൂപ്രണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെയാള്‍ തോട്ടത്തിന്റെ ഉടമയാണ്. ഇയാള്‍ ഒളിവിലാണ്.
മോഷണശ്രമം ചെറുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചുപോയ കൊലപാതകമെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ നായാട്ടിനിടെ വാക്കുതര്‍ക്കത്തിനിടയിലുണ്ടായ കൊലപാതകമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.



Author Coverstory


Comments (0)