ജമ്മു കശ്മീരിലെ ജനങ്ങളുടെ കഷ്ടതകള്‍ക്കും നാശത്തിനും പാകിസ്ഥാനെ കുറ്റപ്പെടുത്തി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
കാശ്മീര്‍ : ജമ്മു കശ്മീരിലെ ജനങ്ങളുടെ കഷ്ടതകള്‍ക്കും നാശത്തിനും പാകിസ്ഥാ നെ കുറ്റപ്പെടുത്തി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അയല്‍ രാ ജ്യം അവരുടെ സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെങ്കിലും ജ മ്മു കശ്മീരിലെ ജനങ്ങളെ പ്രശ്നങ്ങളിലേക്ക് നയിക്കാന്‍ നിരന്തരം ശ്രമിക്കുകയാ ണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗില്‍ ഒരു പൊതുസ മ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു അദ്ദേ ഹത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അ വസാനിപ്പിച്ചതിന് ശേഷം ജമ്മു കശ്മീരിലുടനീളം പൊതു റാലികള്‍ നടത്തി വരി കയാണ് ഗുലാം നബി ആസാദ്. പ്രാദേശിക തീവ്രവാദികളോട് അക്രമത്തിന്റെ പാത ഒഴിവാക്കണമെന്ന് സമ്മേളനത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തീവ്രവാദത്തി ന്റെ പാതയില്‍ നടന്ന രാജ്യങ്ങളെല്ലാം അതിന്റെ തന്നെ ഇരകളാകുകയും മുഴുവ ന്‍ തലമുറകളെയും മരണത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാതയിലേക്ക് എത്തിച്ചെന്നും ആസാദ് പറഞ്ഞു. തോക്ക് ഉപേക്ഷിച്ച് തങ്ങള്‍ക്കും കുടുംബത്തി നും രാജ്യത്തിനും വേണ്ടി സമാധാനപരമായ ജീവിതം നയിക്കാന്‍ അദ്ദേഹം തീവ്ര വാദികളോട് ആവശ്യപ്പെട്ടു. തോക്ക് സംസ്‌കാരം വിനാശകരമാണെന്ന് തെളി ഞ്ഞുവെന്നും എല്ലാവര്‍ക്കും വേദനയും നിരാശയും മാത്രമാണ് നല്‍കിയതെന്നും ആസാദ് പറഞ്ഞു.
Comments (0)