ഡോ:വര്‍ഗ്ഗീസ് മൂലന്,ആദരവുകളുടെ 'പെരുമഴക്കാലം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം 'റോക്കറ്റ് ട്രീ യുടെ വിജയക്കുതിപ്പും
അങ്കമാലി : അങ്കമാലിയുടെ മണ്ണില്‍ നിന്നും സ്വന്തം നാടിന്റെയും നാട്ടുകാരുടെയും മഹത്വത്തെ ലോകത്തിന്റെ നിറുകയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഡോക്ടര്‍ വര്‍ഗ്ഗീസ് മൂലന്‍ എന്ന വ്യവസായി ഒരു ബിസിനസ് രംഗത്തിനപ്പുറം ചരിത്രപ്രാധാന്യമുള്ള റോക്കറ്റ് ട്രീ എന്ന സിനിമയും ഒരുക്കി വരും തലമുറക്ക് ഒരു ചരിത്രബോധം കൂടി നല്‍കിയിരിക്കയാണ്. ചരിത്രബോധം നല്‍കുന്നതോടൊപ്പം ചരിത്രത്തിന് പറ്റിയ പിഴവുകളും ആ പിഴവുകളില്‍ കാലിടറി വീണ ജീവിതങ്ങളെയും രാജ്യത്തെ ഗ്രസിച്ച അപചയങ്ങളെയും തുറന്ന് കാട്ടുന്നു എന്നത് ഇതിന്റെ നിര്‍മാതാവ് എന്ന നിലയില്‍ ഡോക്ടര്‍ വര്‍ഗീസും ഈ സിനിമയും ചരിത്രത്തിന്റെ ഏടുകളില്‍ എന്നും നിറഞ്ഞു നില്ക്കും ഈ സിനിമ ആസ്വാദകര്‍ക്ക് മാത്രമല്ല സിനിമ എന്താണെന്ന് പഠിക്കാന്‍ ശ്രമിക്കുന്ന തലമുറക്കും ഒരു പാഠമാണ്. അത് കൊണ്ട് തന്നെയാണ് ഒരു കൂട്ടം യുവചലചിത്ര കലാകാരന്‍മാരുടെ കൂട്ടായ്മയിലെ അംഗങ്ങളായ ഹര്‍ഷജിത്, സിജോ ജോസഫ്, നിപുണ്‍ ജോയ്, ഡോ: സുഗുണ, അഡ്വ: ഭൂമി എന്നിവര്‍ ഡോക്ടര്‍ വര്‍ഗ്ഗീസ് മൂലനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഒരു ഗുരുസ്ഥാനീയന് നല്‍കുന്ന ആദരവ് നല്‍കിയതും അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹങ്ങള്‍ വാങ്ങിയതും ബിസിനസ് രംഗത്ത് മൂലന്‍സ് ഗ്രൂപ്പിന്റെ വിജയ് എക്‌സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തിലൂടെ കയറ്റുമതി രംഗത്ത് മികച്ച പ്രകടനം കാഴ്ചവക്കുമ്പോഴും സ്വന്തം നാട്ടില്‍ ശ്രേഷ്ഠമായ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍ വര്‍ഗീസ് സദാ വ്യാപൃതനാണ് വീടില്ലാത്ത നിരവധി പേര്‍ക്ക് വീടും, ഹൃദയ ശസ്ത്രക്രിയ വേണ്ടുന്നവര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് പൂര്‍ണമായും എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കുന്നു, ഹൃദയത്തെ തൊട്ടറിഞതുകൊണ്ടായിരിക്കാം, രാജ്യത്തെ മികച്ച ശാസ്ത്രജ്ഞനായ ശ്രീ നമ്പി നാരായണന്റെ ജീവിതം മാറ്റിമറിച്ച കുപ്രസിദ്ധമായ ചാരക്കേസിലെ യാഥാര്‍ത്ഥ്യം കേട്ടതും വായിച്ചറിഞ്ഞതിലപ്പുറം യാഥാര്‍ത്ഥ്യങ്ങളിലെ പൊരുള്‍ വരും തലമുറക്ക് മനസിലാക്കാന്‍ ഒരു ചരിത്ര പുസ്തകത്തിന്റെ മികവിലേക്ക് അഭ്രപാളികളിലൂടെ അറിയാനും അറിയേണ്ടതുമായ സത്യങ്ങള്‍ നമ്പി നാരയണനിലൂടെ തന്നെ വരും തലമുറക്ക് ബോധ്യമാകാന്‍ റോക്കറ്റ് ട്രീക്ക് സാധ്യമായതും വര്‍ഗ്ഗീസ് മൂലനിലൂടെ ചരിത്രത്താളുകളില്‍ ആലേഖനം ചെയ്യപ്പെടാന്‍ നിയോഗം ഉണ്ടായതും, അതു കൊണ്ട് തന്നെയാണ് ഡോക്ടര്‍ വര്‍ഗീസ് മൂലന് ആദരവുകളുടെ പെരുമഴക്കാലത്തിലൂടെ കടന്നുപോകാന്‍ സാധിച്ചതും.
Comments (0)