അഴിക്കോടിൻ്റെ അശോകമരത്തണലിൽ ഓർകളുമായ്, വിലങ്ങൻ കൂട്ടായ്മ

അഴിക്കോടിൻ്റെ അശോകമരത്തണലിൽ ഓർകളുമായ്, വിലങ്ങൻ കൂട്ടായ്മ
അഴിക്കോട് നട്ടുപിടിപ്പിച്ച അശോകമരത്തണലിൽ അഴിക്കോടിനെ അനുസ്മരിച്ചു.അമല നഗർ, വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അഴിക്കോട് അനുസ്മരണം നടത്തി. വിലങ്ങൻ കുന്നിൽ അഴിക്കോട് മാസ്റ്റർ നട്ടുവളർത്തിയ അശോക മരത്തണലിലായിരുന്നു' വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് അംഗങ്ങൾ ഒത്തുകൂടി പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തിയത്. എഴുത്തുകാരനും അദ്ധ്യാപകനുമായ ഷാജു പുതൂർ അനുസ്മരണ പ്രഭാഷണം നടത്തി.അഴീക്കോട് മാസ്റ്റരുടെ വിമർശനം സമൂഹത്തിൻ്റെ നേരെ പിടിച്ച കണ്ണാടിയായിരുന്നുവെന്നുവെന്നും അഴിക്കോട് മാസ്റ്ററുടെ അഭാവം വർത്തമാന കാലഘട്ടത്തിൽശൂന്യതയായി അനുഭവപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.ക്ലബ്ബ് പ്രസിഡൻ്റ് വത്സ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.പി.ആർ ഓ കെ.കെ രവീന്ദ്രൻ, റിട്ട ഡി.വൈഎസ്.പി., ] പി.ബി സജീവ്, /വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ് സെക്രട്ടറി ശശി കളരിയേൽ, രാജീവ് കെ.എ എന്നിവർ സംസാരിച്ചു.