വികസന വാതില്‍ തുറക്കാന്‍ നരേന്ദ്രമോദി ഇന്ന് കേരളത്തില്‍; കൊച്ചിയില്‍ ഉജ്ജ്വല സ്വീകരണം നല്‍കും
കൊച്ചി : രാജ്യസുരക്ഷയ്ക്കും സംസ്ഥാന വികസനത്തിനും കുതിപ്പേക്കുന്ന പദ്ധതി കളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെ ത്തും. ആത്മനിര്‍ഭര്‍ ഭാരത് വഴി കൊച്ചി കപ്പല്‍ശാലയില്‍ ഭാരതം തദ്ദേശിയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് നാളെ രാവിലെ 9.30 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നതാണ് ഭാരതീയര്‍ ഉറ്റുനോക്കുന്ന മുഖ്യചടങ്ങ്. ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവും ഈ അഭി മാന നിമിഷത്തിന് സാക്ഷിയാകും. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററി ല്‍ ഇന്നു വൈകിട്ട് 6 മണിയ്ക്ക് കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന്റെയും റെയില്‍വേ വികസന പദ്ധതികളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും. കുറുപ്പുന്തറ-ചിങ്ങവനം വെദ്യുതപാത, കൊല്ലം-പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യു തീകരണം എന്നിവയുടെ ഉദ്ഘാടനം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ ത്ത്, കൊല്ലം റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ശിലാസ്ഥാപനം, കൊ ച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന ഭാഗമായ പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാത യുടെ ഉദ്ഘാടനം എന്നിവ നരേന്ദ്രമോദി നിര്‍വ്വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹ മ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ആന്റണി രാജു, പി.രാ ജീവ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രിയ്ക്ക് ഔദ്യോഗിക വസതിയിലെ സ്വീകരണത്തിന് പുറമെ ബിജെപി ജില്ലാ കമ്മറ്റിയും ഊഷ്മളമായ വരവേല്‍പ്പ് ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തി ന് പുറത്ത് ചേരുന്ന ബിജെപി യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൂടാതെ, അദ്വൈത ഭൂമിയായ കാലടിയില്‍ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും ആദി ശങ്കര കീര്‍ത്തി സ്തംഭവും സന്ദര്‍ശിക്കും. പ്രധാനമന്ത്രി താമസിക്കുന്ന താജ് ഹോട്ട ലില്‍ ചേരുന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും.
Comments (0)