ഇനി ഉത്സവത്തിന്റെ നാളുകള്‍ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്

ഇനി ഉത്സവത്തിന്റെ നാളുകള്‍ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്

തൃപ്പൂണിത്തുറ : ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് അത്തച്ചമയം ഇന്ന്. അത്തം നഗറില്‍ പതാക ഉയരുന്നതോടെ വര്‍ണാഭമായ ഘോഷയാത്രയ്ക്ക് തുടക്കമാകും. തൃപ്പുണിത്തുറ അത്തം ഘോഷയാത്ര തുടങ്ങുന്നതോടെ സംസ്ഥാനത്ത് ഔദ്യോഗി കമായി ഓണാഘോഷങ്ങള്‍ക്കും തുടക്കമാവും. വിപുലമായ പരിപാടികളോടെ യാണ് ഇക്കുറി അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി വി എന്‍ വാസവന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. തെയ്യം, തിറ, കഥകളി തുടങ്ങി വിവിധ കലാരൂപങ്ങളും 60 ഓളം നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.രാജകുടുംബത്തിലെ പ്രതിനിധികളുടെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങിയ അത്ത പതാക രാജനഗരിയായ തൃ പ്പൂണിത്തുറയിലെ അത്തം നഗറില്‍ ഉയര്‍ത്തുന്നതോടെ ആണ് ആഘോഷങ്ങ ള്‍ക്ക് തുടക്കമാകുക. ബോയ്സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഗേറ്റിലൂടെ പുറ ത്തേക്ക് ഇറങ്ങുന്ന ഘോഷയാത്ര ബസ് സ്റ്റാന്‍ഡ്, സ്റ്റാച്യു ജംക്ഷന്‍, എസ്എന്‍ ജംഗ്ഷ , ശ്രീപൂ ര്‍ണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംക്ഷന്‍ വഴി ബോയ്സ് ഹൈസ്‌കൂള്‍ എ ത്തിച്ചേരും. അത്തം ഗ്രൗണ്ടിലും വിപുലമായ ഒരുക്കങ്ങളാണ് ഇക്കുറി ഉള്ളത്.