ഡിവൈഡറില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് ട്രക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു

ഡിവൈഡറില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് ട്രക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഡിവൈഡറില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് ട്രക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി ഡല്‍ഹി സീമാപുരിയിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ 1.51 ന് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ബസ് ഡിപ്പോയ്ക്ക് സമീപത്തായിരുന്നു അപകടം. കരീം (52), ചോട്ടേ ഖാന്‍ (25), ഷാ ആലം (38), റഹൂ (45) എന്നിവരാണ് മരണപ്പെട്ടത്. മനീഷ് (16), പ്രദീപ് (30) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ റോഡിലെ ഡിവൈഡറില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തിനു ശേഷം ഡ്രൈവര്‍ ട്രക്കുമായി കടന്നുകളഞ്ഞു.