സില്‍വര്‍ലൈന്‍ പദ്ധതിക്കായി കൂട്ടായ ചര്‍ച്ച കേരള മുഖ്യനും കര്‍ണ്ണാടക മുഖ്യനും ഇന്ന് ചര്‍ച്ച
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസ വരാജ് ബൊമ്മെയുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. സി.പി.ഐ.എം പാര്‍ട്ടി പരിപാടി യില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി കര്‍ണാടകയിലെത്തിയത്. ഇരു സംസ്ഥാന ങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. സില്‍വര്‍ ലൈനും ചര്‍ച്ചയാകും. ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരി ക്കും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുക. സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയി ല്‍ പദ്ധതി മംഗലാപുരംവരെ നീട്ടുന്ന കാര്യവും ചര്‍ച്ചയാകും. ദക്ഷിണേന്ത്യന്‍ സം സ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തി ല്‍ സില്‍വര്‍ലൈന്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഇരു സംസ്ഥാ നങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്ത രമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായതാ ണ്.



Editor CoverStory


Comments (0)