പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗം അത്ഭുതകരമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ
ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗം അത്ഭുതകരമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ച മാര്‍ഗങ്ങളില്‍ എല്ലാവരോടും അണിചേരാനും ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു. പുതിയ ഒരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ പ്രസംഗം ഒരോരുത്തരെയും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും കാലങ്ങളില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേത്തിക്കുന്നത് സ്ത്രീകളുടെ ശക്തിയാണ്.അതിനാല്‍ സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളില്‍ നിന്ന് ഒഴിവായി സ്ത്രീകളോട് ബഹുമാനം കാണിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യണം. രാജ്യത്ത് നടക്കുന്ന അഴിമതികളെ ഇല്ലായ്മ ചെയ്യാന്‍ ജനങ്ങളുടെ സഹകരണവും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനില്‍ ജനങ്ങളുടെ ഹൃദയത്തില്‍ ദേശസ്‌നേഹം വളര്‍ത്തുകയും ത്രിവര്‍ണപതാകയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ചെയ്തു എന്നും അമിത് ഷാ വ്യക്തമാക്കി.
Comments (0)