പോക്സോ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
ലക്നൗ: പോക്സോ കേസ് പ്രതിക്ക് വധശിക്ഷ വിധി പുറപ്പെടുവിച്ച് കോടതി. 23 ദിവസങ്ങള്‍ കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി റെക്കോഡ് കുറിച്ച് കൊണ്ടാണ് കോടതി വിധിയെത്തിയിരിക്കുന്നത്. പോക്സോ കേസില്‍ അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശിക്ഷപ്രഖ്യാപിക്കുന്ന ആദ്യ സംഭവം കൂടിയാണിത്. രണ്ടര വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ഗസീയബാദ് പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 21 നാണ് ഗസീയാബാദിലെ കവിനഗര്‍ മേഖലയില്‍ കുറ്റിക്കാട്ടില്‍ നിന്നും രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ബലാത്സംഗത്തിനിരയായി ആണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Comments (0)