കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞ നടപടിയിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ പ്രിതിനിധികൾ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞ നടപടിയിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ പ്രിതിനിധികൾ. വ്യാഴാഴ്ച പാർലമെന്‍ററി കമ്മിറ്റിക്ക് മുമ്പാകെ നേരിട്ട് ഹാജരായപ്പോഴാണ് കടുത്ത ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടത്.
ആരാണ് കേന്ദ്ര മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് അധികാരം തന്നത് തുടങ്ങിയ ചോദ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബിജെപി പ്രതിനിധികളാണ് പ്രസ്തുത ചോദ്യങ്ങൾ ഉന്നയിച്ചത്.
അതേസമയം, അമിത്ഷാ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ കോപ്പി റൈറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നതെന്നാണ് ട്വിറ്റർ പ്രതിനിധികൾ പാർലമെന്‍റ് കമ്മിറ്റിക്ക് മുൻപിൽ നൽകിയ വിശദീകരണം.



Author Coverstory


Comments (0)