കരി ഓയിലിൽ നിന്നും മാരക വിഷ വെളിച്ചെണ്ണ വ്യാപകം,, ഉറവിടം, ആലുവ,?

കരി ഓയിലിൽ നിന്നും മാരക വിഷ വെളിച്ചെണ്ണ വ്യാപകം,, ഉറവിടം, ആലുവ,?
ആലുവ: ആലുവ , എടയാർ വ്യവസായിക മേഖല കേന്ദ്രീകരിച്ച് ഉപയോഗശൂന്യമായതും, മനുഷ്യരുൾപ്പെടെ ജീവനുള്ള ജന്തുജീവജാലങ്ങളുടെ ആന്തരാവയവങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു കളയുന്ന കാഡ് മിയം, ഈയം, തുടങ്ങിയ ലോഹ ധാതുക്കളടങ്ങിയതും വിഷലിപ്തമായതും ജീവൻ്റെ തുടിപ്പ് പതിയെ പതിയെ നശിപ്പിച്ച് ജീവഛവമാക്കുന്നതുമായ രാസ വസ്തുക്കളെ നിറം ചേർത്ത് വിവിധ ബ്രാൻഡുകളുടെ പേരിൽ വില കുറച്ച് വെളിച്ചെണ്ണ എന്ന പേരിൽ കൊടുക്കുന്ന മാരക വസ്തുക്കൾ ഉത്പാദിപ്പിക്കാൻ തക്കതായ സാഹചര്യം ഒരുക്കിയിരിക്കുന്നത് ഇവിടുത്തെ ആരോഗ്യ, തദ്ദേശ, പോലീസ്, വിഭാഗങ്ങളുടെ ഒത്താശയോടെ തന്നെയാണെന്ന് പറഞ്ഞാൽ അതിനെ തള്ളിക്കളയാൻ പറ്റില്ല, യന്ത്രങ്ങളിൽ നിന്നും മോട്ടോർ വാഹനങ്ങളിൽ നിന്നും ഉപയോഗശൂന്യമായ ഓയിലുകൾ ഊറ്റി പുറത്ത് കളയുന്നവ ശേഖരിച്ച് ആസിഡു് ചേർത്ത് സംസ്കരിച്ച് വെളിച്ചെണ്ണയുടെ നിറം കലർത്തി നാളുകളായി ജനങ്ങളെ കബളിപ്പിച്ചും ജനങ്ങളെ കൊന്നൊടുക്കി കളയുന്ന സംഭവം മംഗളം പത്രത്തിൽ പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമാണ് ഇന്നലെ ഇതിനെ കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷിക്കാൻ തയ്യാറായത് വ്യവസായ മേഖലയിലുള്ള സി.ജി.ലൂബ്രിക്കൻ്റ് എന്ന സ്ഥാപനത്തിലാണ് അധികൃതർ ഇത് സംബന്ധിച്ച് പരിശോധനകൾ നടത്തുന്നത്.ആസിഡ് ഉപയോഗിച്ചുള്ള സംസ്കരണം പൊലുഷൻ കൺട്രാൾ വിഭാഗം കേരളത്തിൽ നിരോധിച്ചിട്ടുള്ളതാണ് എങ്കിലും അധികൃതരുടെ ഒത്താശയോടെയും അറിവോടും ഇത് വ്യാപകമായി ഇവിടെ നടക്കുന്നുണ്ട്,ആലുവ കേന്ദ്രീകരിച്ച് ഇപ്രകാരം മൂന്ന് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതായത് ആളെ കൊല്ലി വെളിച്ചെണ്ണ ഉത്പാദനം അതും കരിഓയിലിൽ നിന്ന്, ഒരു വിദ്വാൻ ആകട്ടെ അന്യരാജ്യങ്ങളിൽ നിന്ന് വ്യാവസായിക ആവശ്യത്തിനെന്ന പേരിൽ കപ്പലിൽ ആണ് ഇത് കൊച്ചിയിലെത്തിക്കുന്നത് ഇതിൻ്റെ പേരിൽ നാടുനീളെ പലരിൽ നിന്നും ലക്ഷങ്ങളും കോടികളും വാങ്ങി ആളെ പറ്റിച്ച് വെറെ കോടികൾ സമ്പാദിക്കുന്നതോടൊപ്പം ഇദ്ദേഹം നാടുനീളെ വേളിയും കഴിച്ച് ജീവിക്കുന്നു. ഈ കച്ചവടവുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു കോടി അറുപത് ലക്ഷം രൂപ ഇയാൾ നികുതിയിനത്തിൽ നൽകാനുണ്ടായിട്ടും അത് പിടിച്ചെടുക്കാൻ സർക്കാരിന് ഒരു താത്പര്യവുമില്ല, , ഇത്രയും ജനദ്രോഹകരമായി ഭക്ഷ്യവിഷ വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് നാട് നീളെ വിപണനം നടത്തിയിട്ടും ഇവിടുത്തെ ഭരണാധികാരികൾ ഉറക്കം നടിക്കുക യാണ്,, വഴിയോരത്ത് ലഭിക്കുന്ന വറുത്ത ഉത്പന്നങ്ങൾക്കും, ചെറുകടി തട്ടുകൾക്കും വില കുറച്ച് നൽകുന്നത് ഈ കരി ഓയിൽ വെളിച്ചെണ്ണയാണ്, കേരളത്തിലെ മാർക്കറ്റിൽ ലഭ്യമാകുന്ന വെളിച്ചെണ്ണകൾ മായം ചേർക്കാത്തവയും വിഷ രഹിതവുമാണെന്ന് ഇവിടുത്തെ ഭക്ഷ്യവകുപ്പിനും, അത് ഉത്പാദിപ്പിക്കുന്നവർക്കും എല്ലാ അഴിമതികൾക്കും തണലേകുന്ന പൊലുഷൻ കൺട്രോൾ ബോർഡിനും നെഞ്ചിൽ കൈവച്ച് പറയാൻ സാധിക്കുമോ?, എന്ന് ജനം ചോദിച്ചു തുടങ്ങിയിട്ട് നാളുകളായി, പാലക്കാട്ട് കഞ്ചിക്കോട് വ്യാവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഇത്തരം ഒരു കമ്പനിയെ കുറിച്ച് ഒരു വർഷം മുമ്പ് ഈ ലേഖകൻ പരാതി നൽകിയിട്ടു് ഭക്ഷ്യവകുപ്പിനും പൊലുഷൻ വകുപ്പിനും ഇതെല്ലാം ഇവിടെ നടക്കും ഞങ്ങൾ നടത്തും നടത്തിക്കും എന്ന നിലപാടാണ്.ജനങ്ങൾ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പ്രതികരിക്കേണ്ടതായും ഇതിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥൻമാർക്ക് കൃത്യമായ മറുപടിയും കൊടുക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു.