കോവിഡ് വാക്‌സിന്‍ സൂക്ഷിക്കുന്ന ശീതീകരണ മുറി കണ്ടാല്‍ അറയക്കും; ഇതും ആരോഗ്യ മേഖലയിലെ കേരള മാതൃക
കൊച്ചി: കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയുന്നവര്‍ വീമ്ബു പറയുന്നവര്‍ ഈ ചിത്രം കാണണം. കോവിഡ് വാക്‌സിനേഷനുള്ള കേരളത്തിലെത്തിയ മരുന്ന് സൂക്ഷിക്കുന്ന മൂന്ന് കേന്ദ്രങ്ങളിലൊന്ന്. എറണാകുളത്തെ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോര്‍. ജില്ലാ ആശുപത്രിയോടു ചേര്‍ന്നുള്ള ഇവിടെയാണ് ഇന്നു വന്ന 4,33,500 ഡോസ് വാക്‌സിനുകളില്‍ 1,80,000 ഡോസും സൂക്ഷിക്കുക.
തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറുകളില്‍ ബാക്കി മരുന്ന് സൂക്ഷിക്കും. ഇവിടെ നിന്ന് 133 കേന്ദ്രങ്ങളിലേക്ക് വാക്‌സിനേഷനായി കൊണ്ടുപോകും. വളരെ സൂക്ഷമതയോടും ശ്രദ്ധയോടും കൈകാര്യം ചെയ്യണ്ട മരുന്ന് സൂക്ഷിക്കുന്ന ശീതീകരണ മുറിയുടെ പരിസരം കണ്ടാല്‍ മൂക്കത്തും കൈവെക്കും. കാര്‍ഡ് ബോര്‍ഡ് പെട്ടികളും മറ്റും കൂട്ടിയിട്ടിരിക്കുന്നതിനിടയിലൂടെ വേണം മുറിക്ക് മുന്നിലെത്താന്‍. ഒരു തരത്തിലുള്ളവ്യത്തിയും വെടുപ്പുമില്ലാത്ത മുറി. വാതിലില്‍ പിടിച്ചിരിക്കുന്ന അഴുക്ക് കണ്ടാല്‍ അടുത്തേക്ക് ആരും പോകില്ല. പൊതു സ്ഥലത്തെ മൂത്രപ്പുരയുടെ വാതിലുപോലെ.
സംസ്ഥാനത്ത് ആദ്യബാച്ച് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി എത്തി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ രാവിലെ 10.55 ഓടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലാണ് എത്തിയത്. മുംബൈയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ എത്തിച്ചത്.
വാക്‌സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് എത്തിച്ചിട്ടുള്ളത്. ഒരു ബോക്‌സില്‍ 12000 ഡോസ് വീതം 25 ബോക്‌സുകള്‍ ഉണ്ടാവും. ഇതില്‍ 15 ബോക്‌സുകള്‍ എറണാകുളത്തിനാണ്. എറണാകുളത്താണ് കൂടുതല്‍ പേര്‍ക്കുള്ള കുത്തിവെപ്പ് എടുക്കുന്നത്.
Comments (0)