കോവിഡ് നിയന്ത്രിക്കാന്‍ മൈക്രോ കണ്ടെയ്‌ന്‍മെന്റ് മേഖല വരും, 144 പ്രഖ്യാപിക്കും
തിരുവനന്തപുരം: രൂക്ഷമായ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ഐ.എ.എസ്. ഉദ്യോഗസ്‌ഥര്‍ക്കു കൂടുതല്‍ ചുമതലകളും അധികാരവും നല്‍കി സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
മൈക്രോ കണ്ടെയ്‌ന്‍മെന്റ് മേഖലകളാക്കി തിരിച്ചു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജില്ലകളിലെ സ്‌ഥിതി മനസിലാക്കി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഓരോ ജില്ലയിലും കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കലക്‌ടര്‍മാരെ സഹായിക്കാന്‍ ഐ.എ.എസ്. ഉദ്യോഗസ്‌ഥരെ ഡെപ്യൂട്ടേഷനില്‍ അയയ്‌ക്കും.



Author Coverstory


Comments (0)