സി.എ.ജി റിപ്പോർട്ട് ചോർച്ച: 29ന് ഐസക്കിനെ വിസ്തരിക്കും
തിരുവനന്തപുരം: കിഫ്ബിക്കെതിരായ പരാമർശങ്ങൾ അടങ്ങിയ സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതിനെതിരെ പ്രതിപക്ഷം നൽകിയ അവകാശലംഘന നോട്ടീസിൽ നിയമസഭയുടെ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി ഈ മാസം 29ന് രാവിലെ ധനമന്ത്രി തോമസ് ഐസക്കിനെ വിസ്തരിക്കും. മന്ത്രിയോട് അന്നുരാവിലെ സമിതി മുമ്പാകെ ഹാജരാകാൻ നിർദേശം നൽകി. എട്ടിന് സഭാസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് റിപ്പോർട്ട് സമ്മതിക്കാനാണ് പ്രദീപ് കുമാർ അധ്യക്ഷനായ സമിതിയുടെ നീക്കം.
ഇന്നലെ ചേർന്ന സമിതിയോഗത്തിൽ പരാതി നൽകിയ വി.ഡി സതീശൻ എം.എൽ.എയെ വിസ്തരിച്ചിരുന്നു. ധനമന്ത്രി ബോധപൂർവ്വമാണ് ചട്ടലംഘനം നടത്തിയതെന്നും ഔദ്യോഗിക രഹസ്യം നിയമം ലംഘിക്കുക വഴി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സതീശൻ സമിതി മുമ്പാകെ ബോധിപ്പിച്ചു എന്നാണ് വിവരം.



Author Coverstory


Comments (0)