ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി യു.യു ലളിത് ഇന്ന് സ്ഥാനമേല്‍ക്കും

ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി യു.യു ലളിത് ഇന്ന് സ്ഥാനമേല്‍ക്കും

ദില്ലി : ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മ യു യു ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കും. അഭിഭാഷകനായിരിക്കുമ്പോള്‍ നേരിട്ട് സുപ്രീംകോടതി ജഡ്ജിയാവുകയും പിന്നീട് ചീഫ് ജസ്റ്റിസാവുകയും ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഉദയ് ഉമേഷ് ലളിത് 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് 39 വര്‍ഷങ്ങള്‍ക്ക് ശേഷം പരമോന്നത നീതീപീഠത്തിന്റെ തലപ്പെത്തെത്തുന്നു. 1957 നവംബര്‍ 9-നാണ് ജസ്റ്റിസ് യു.യു.ലളിത് ജനിച്ചത്. പിതാവും മുന്‍ ജഡ്ജിയായതിനാലാണ് ആര്‍ ലളിതിന്റെ പാതപിന്‍തുടര്‍ന്ന് യു.യു.ലളിത് നിയമം പഠിക്കാന്‍ തുടങ്ങുന്നത്. 2004-ല്‍ സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ആയി. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. സുപ്രീം കോടതിയില്‍ അഭിഭാഷകനിരിക്കെ അതെ കോടതിയില്‍ ജഡ്ജിയായി പിന്നീട് ചീഫ് ജസ്റ്റിസാകുവെന്ന രണ്ടാമത്തെ വ്യക്തിയാണ് ലളിത്. ചീഫ് ജസ്റ്റിസായിരുന്ന എസ്.എം.സിക്രിയാണ് ലളിതിന് മുന്‍പ് സമാനരീതിയില്‍ ഈ പദവിയിലെത്തിയത്. സുപ്രീം കോടതി ജഡ്ജിയാകുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകന്‍ കൂടിയായിരുന്നു ലളിത്.