കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചു.
ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളോടെയാണ് തരൂര്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും പാര്‍ട്ടിയില്‍ യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും തരൂര്‍ പ്രകടനപത്രികയില്‍ പറയുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് മത്സരമെന്നും തരൂര്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജാര്‍ഖണ്ഡ് നേതാവ് കെ എന്‍ ത്രിപാഠി എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
Comments (0)