കെൽവിൻ്റ ഹൃദയം ഇനി സ്പന്ദിക്കുക ഷബീറിലൂടെ

കെൽവിൻ്റ ഹൃദയം ഇനി സ്പന്ദിക്കുക ഷബീറിലൂടെ

ശശി കളരിയേൽ

കൊച്ചി കണ്ണൂർ സ്വദേശിയായ ഷബീർ കിതപ്പ്, ശരീരത്തിൽ നിര്, ശ്വാസതടസ്സം മറ്റ് ഒട്ടനവധി പ്രശ്നങ്ങളുമായി കാണാത്ത ഡോക്ടർമാരില്ല 2015ൽ പരിയാരം മെഡിക്കൽ കോളജിൽ ഹൃദയ പരാജയമാണെന്ന് തിരിച്ചറിയുകയും ഹൃദയം മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നറിയുകയും ചെയ്തു.വളരെ പാവപ്പെട്ട കുടുബാംഗമായ ഷബീറിൻ്റെ ചികിത്സക്ക് നാട്ടുകാർ മുന്നിട്ടിറങ്ങി സഹായ നിധി സ്വരൂപിച്ചു.

ഹോട്ടൽ ജീവനക്കാരനായ ഷബീരും കുടുബവും നിസ്സഹായവസ്ഥയിലായിരുന്നു. 2019 ൽ സംസ്ഥാന സർക്കാറിൻ്റെ മൃതസഞ്ജീവി നി യിൽ റജിസ്റ്റർ ചെയ്യുകയും കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.ഒ. പോസിറ്റീവ് ഹൃദയം ലഭിക്കാൻ ഒരു വർഷത്തോളം അമൃത ആശുപത്രിക്കരികിൽ വാടകവിടെടുത്ത് താമസിക്കുകയും ചെയ്തു. അപ്രതിക്ഷിതമായി മസ്തി ഷ്ക മരണമടഞ കെൽവിൻ എന്ന ചെറുപ്പക്കാരൻ്റെ ഹൃദയം അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.കെൽവിൻ അവയവദാന സമ്മതിദാന പത്രം നേരത്തെ നല്കിയ ഒരു മനുഷ്യ സ്നേഹിയായിരുന്നു.

കെൽവിൻ്റെ മാതാപിതാക്കളും ഭാര്യയും മകൻ്റെ ആഗ്രഹപ്രകാരം അവയവദാനത്തിന് സമ്മതം നല്കുകയും ജൂലൈ 18 ന് കെൽവി നെറ ശരീരത്തിൽ നിന്നും വേർപെടുത്തിയ ഹൃദയം നാല് മണികൂർ നിന്നു നിന്ന ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിയായ ഷബീറിൽ വെച്ച് പിടിപ്പിച്ചു അമൃതയിൽ നടന്ന ഹൃദയമാറ്റ ശസ്തക്രിയയിൽ ഹൃദയ ശസ്ത്രക്രിയ മേധാവി ഡോ പ്രവീൺ വർമ്മയ്ക്കൊപ്പം ഡോ കിരൺ ഗോപാൽ, രാജേഷ് ജോസ്, കാർഡിയാക്ക് അനസ്തേഷ്യ മേധാവി അ വീക് ജയന്ത് ,കാർ ഡിയോളജി മേധാവി ഡോ രാജേഷ് തച്ചത്തൊടിയിൽ, ട്രാൻസ്പ്ലാൻറ് കാർഡിയോളജിസ്റ്റ് ഡോ നവീൻ മാത്യു നഴ്സിങ്ങ് പാരാമെഡിക്കൽ ജിവനക്കാർ എന്നിവർ പങ്കാളികളായി.

അമൃതയിൽ നടക്കുന്ന എട്ടാമത്തെ ഹൃദയമാറ്റി വെയ്ക്കൽ ശസ്ത്രക്രിയയാണിത്. മറ്റ് ആശുപത്രികളിൽ 18 ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയ ഷബീറിന് അമൃതയിലെ പേഷ്യൻ്റ് സർവീസ് സഹായത്താൽ പതിമൂന്നര ലക്ഷത്തിന് ചെയ്യാൻ കഴിഞ്ഞുവെന്നതും അമൃതയുടെ ജിവകാരുണ്യത്തിന് പൊൻ തൂവലായി മാറുന്നു.